
ആനീസ് കിച്ചണിലെ ചില എപ്പിസോഡുകള്‍ തനിക്ക് വിമര്‍ശനങ്ങള്‍ക്കു ഇടയായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത ട്രോളുകളും വിമര്‍ശനങ്ങളും ഉണ്ടാകാറുണ്ട് എന്ന് പറയുകയാണ് നടി ആനി. നടി നിമിഷ സജയന്‍ മേക്കപ്പ് ഇടാറില്ലെന്ന് പറഞ്ഞതിനോടുള്ള ആനിയുടെ പ്രതികരണം ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ആനി.ആനീസ് കിച്ചണിന്റെ എപ്പിസോഡുകള്‍ക്കെതിരെ ട്രോളുകള്‍ വരുന്നത് ആദ്യമൊക്കെ തന്നെ ബാധിച്ചിരുന്നു. അതിലെ എന്റെ ചോദ്യങ്ങളൊന്നും മോശം ഉദ്ദേശത്തോടു കൂടിയുള്ളതല്ല. ഒരു ആര്‍ട്ടിസ്റ്റിനോട് മേക്കപ്പ് ഇടാറില്ലേ മോളേ എന്ന് ചോദിച്ചത് എല്ലാവരും എടുത്തത് വേറെ രീതിയിലാണ്, ആനി പറയുന്നു.

ആ കുട്ടി പുതുമുഖമായിരുന്നു. മേക്കപ്പില്ലാതെ അഭിനയിക്കുക എന്ന്ത് ശരിക്കും പറഞ്ഞാല്‍ ഭയങ്കര വ്യത്യസ്തതയാണ്. അത്രയും ഡെഡിക്കേഷന്‍ ഉള്ളതു കൊണ്ടാണല്ല അങ്ങനെ ചെയ്യുന്നത്. ആ ആത്മാര്‍ത്ഥയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പക്ഷെ ആളുകള്‍ അതിന് തെറ്റായി വ്യാഖ്യാനിച്ചു. പിന്നെ ഞാന്‍ ഓര്‍ത്തു അങ്ങനെ നെഗറ്റീവ് പറയുന്നവര്‍ക്ക് അതാണ് സന്തോഷമെങ്കില്‍ അവര്‍ പറയട്ടെ.
ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ എനിക്ക് എന്തിനാണ് സങ്കടം. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമല്ല. മൊബൈലില്‍ ഏറ്റവും കൂടുതല്‍ കാണുന്നത് കുക്കറി ചാനലുകളാണ്,ആനി പറയുന്നു.












