
ഷർട്ട് ധരിച്ചു കയറാൻ അനുവദിക്കാത്ത ക്ഷേത്രങ്ങളിൽ കയറരുതെന്ന് സച്ചിദാനന്ദ സ്വാമികൾ പറയുന്നു. കൂടാതെ അദ്ദേഹം പറയുന്നു സര്‍ക്കാര്‍ സധൈര്യം ക്ഷേത്രത്തില്‍ വസ്ത്രം ധരിച്ച് കയറാമെന്ന തീരുമാനം എടുക്കണമെന്നും പറഞ്ഞു. ശിവഗിരി മഠത്തില്‍ നടന്ന പരിപാടിയിലാണ് വീണ്ടും ഷര്‍ട്ട് ധരിച്ച് കയറാന്‍ അനുവദിക്കാത്ത ക്ഷേത്രങ്ങളില്‍ പോകരുതെന്ന് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞത്.ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയത് ഏതെങ്കിലും തന്ത്രിമാരുടെ അനുവാദം വാങ്ങിയല്ല, ക്ഷേത്ര പ്രവേശന വിളംബരമുണ്ടായതും തന്ത്രിമാർ പറഞ്ഞിട്ടല്ല, അദ്ദേഹം പറയുന്നു.
ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കരുതെന്നും, വെടിക്കെട്ട് വേണ്ടെന്നുമാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. കാലോചിതമായ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കണം. ധാര്‍മ്മികമായ പരിഷ്കാരം നടപ്പാക്കാന്‍ സര്‍ക്കാരിനെ സാധിക്കും. അയിത്ത ജാതികളില്‍ പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാം എന്ന പിണറായി സര്‍ക്കാരിന്റെ തീരുമാനം നല്ലതായിരുന്നു. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാം എന്നത് ഉചിതമായ തീരുമാനമാണ്.
ശ്വാസത്തിന്റെയും ,ആചാരങ്ങളുടെയും വികലതകളെ തിരിച്ചറിഞ്ഞാണ് തിരുത്തൽ ശക്തിയായി ശിവഗിരി മഠം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഉടുപ്പ് ധരിച്ചേ കയറാവൂവെന്ന് നിർബന്ധം പിടിക്കുന്ന ക്ഷേത്രങ്ങളിൽ എന്തിന് നാം പോകണമെന്നും അദ്ദേഹം ചോദിക്കുന്നു. അതുപോലെ തലശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിലും കൊല്ലത്ത് പുറ്റിങ്ങലിലും ഉണ്ടായ അപകടങ്ങള്‍ മുന്നിലുണ്ട്. നാരായണ ഗുരു പറഞ്ഞത് നമ്മുടെ കോടതികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു, സച്ചിദാനന്ദ സ്വാമികള്‍ കൂട്ടിച്ചേര്‍ത്തു.











