
സിനിമാ നിർമാണവുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ ശക്തമാകുന്നതിന് ഇടയിൽ 100 കോടി ക്ലബിന്റെ അനുഭവം പറഞ്ഞ് നിർമാതാവ് ടോമിച്ചൻ മുളകുപാടം ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന്റെ നിർമാതാവായ ടോമിച്ചൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നെടുത്ത ലോൺ ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന ടോമിൻ തച്ചങ്കിരിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണ്. പുലിമുരുകന്റെ ലോൺ 2016 ഡിസംബറിൽ അടച്ചു തീർത്തതാണെന്നും ആ സിനിമ ന്യായമായ ലാഭം നേടിത്തന്ന സിനിമയായിരുന്നുവെന്നും ടോമിച്ചൻ മുളകുപാടം പറയുന്നു. മലയാള സിനിമ രംഗം ഇപ്പോൾ ചൂട് പിടിക്കുന്ന അവസ്ഥയിൽ ആണുള്ളത്. 100 കോടി നേടി എന്ന് പറഞ്ഞ മോഹൻലാൽ ചിത്രം പുലിമുരുകന്റെ നിർമാതാവ് ഇപ്പോഴും പടം പിടിക്കാൻ ചെലവാക്കിയ ലോൺ അടച്ച് കൊണ്ടിരിക്കുകയാണെന്നുള്ള വെളിപ്പെടുത്തലും പുറത്തു വന്നിരുന്നു. ജനം ടിവിയ്ക്ക് നൽകിയ ആഭിമുഖത്തിൽ മുൻ ഐ പി എസ് ഉദ്യോഗസ്ഥനും സംഗീത സംവിധായകനും സംവിധായകനും ഒക്കെയായ ടോമിൻ ജെ തച്ചങ്കരിയാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്.
എന്താണ് ഈയൊരു പരാമർശത്തിന്റെ സത്യാവസ്ഥ എന്ന് പറയുകയാണ് ഇപ്പോൾ ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടം.കഴിഞ്ഞ ദിവസം പുലിമുരുകന് വേണ്ടി ടോമിച്ചന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും ലോണ്‍ എടുത്തത് ഇതുവരെ തിരിച്ചടച്ചില്ലെന്ന് ടോമിന്‍ ജെ തച്ചിങ്കിരി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ടോമിച്ചന്‍ മുളകുപാടം. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഇപ്പോൾ ഇദ്ദേഹം പ്രതികരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ മലയാളം കണ്ട ആദ്യ 100 കോടി വിജയമായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വഴിത്തിരിവായിരുന്നു. 100 കോടി എന്നു പറയുമ്പോൾ അതിനൊക്കെ ഒരു കണക്കുണ്ട്. ഈ സിനിമയ്ക്കു 3 കോടി രൂപയ്ക്കു മുകളിൽ അന്ന് ഞാൻ ഇൻകം ടാക്സ് മാത്രം അടച്ചിട്ടുണ്ട് ടോമിച്ചൻ പറയുന്നു.
പുലിമുരുകന്റെ മൊത്തം ബിസിനസ് ആണ് 100 കോടി. മൂന്ന് കോടിയ്ക്ക് മുകളില്‍ നികുതിയായി അടച്ചിട്ടുണ്ടെന്നുമാണ് ടോമിച്ചന്‍ പറയുന്നത്. അന്ന് ഒടിടിയും ഗ്ലോബല്‍ കളക്ഷനുമില്ലെന്നും ഓവര്‍സീസ് ഇല്ലാതെ പതിനെട്ടാം ദിവസം 100 കോടിയിലെത്തിയ സിനിമയാണ് പുലിമുരുകനെന്നുമാണ് ടോമിച്ചന്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നേടിയതാണ് 100 കോടി. അതില്‍ നിന്നും ടാക്‌സും തീയേറ്ററുകളുടെ ഷെയറും കഴിഞ്ഞുള്ളതാണ് നിര്‍മ്മാതാവിന് കിട്ടുകയെന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം പുലിമുരുകന്റെ ചിത്രീകരണം പറഞ്ഞ ബജറ്റില്‍ തീര്‍ന്നില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.ചിത്രീകരണം ആരംഭിക്കുമ്പോള്‍ 20 കോടിയ്ക്ക് താഴെയായിരുന്നു ബജറ്റ്. എന്നാല്‍ ചിത്രീകരണം തീര്‍ന്നപ്പോഴേക്കും അതിന്റെ ഇരട്ടി ചെലവായെന്നാണ് അദ്ദേഹം പറയുന്നത്. 100 ദിവസം പ്ലാന്‍ ചെയത സിനിമ തീരാന്‍ വേണ്ടി വന്നത് 210 ദിവസമാണ്. പിന്നീട് പോസ്റ്റ് പ്രൊഡക്ഷന് ഒരു വര്‍ഷം വേണ്ടി വന്നുവെന്നും അതാണ് ബജറ്റ് കൂടാന്‍ കാരണമായതെന്നാണ് അദ്ദേഹം പറയുന്നത്. ബജറ്റ് കയ്യില്‍ നില്‍ക്കാതെ വന്നതോടെ പലയിടത്തു നിന്നും ഫണ്ട് അറേഞ്ച് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം തുറന്ന് പറയുന്നുണ്ട്. കെഎഫ്‌സിയില്‍ നിന്നും രണ്ട് കോടി ലോണ്‍ എടുത്തു.
എന്നാല്‍ 2016 ഡിസംബറില്‍ ആ ലോണ്‍ ക്ലോസ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ടോമിന്‍ തച്ചിങ്കരി താന്‍ ലോണ്‍ എടുത്തിട്ട് അടച്ചു തീര്‍ത്തിട്ടില്ല എന്ന് പറഞ്ഞത് വാസ്തവിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു. പുലിമുരുകന്റെ സമയത്താണ് ആദ്യം ലോണ്‍ എടുത്തത്. അന്ന് തച്ചിങ്കിരി കെഎഫ്‌സിയുടെ തലപ്പത്ത് വന്നിട്ടില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സമയത്തും ലോണ്‍ എടുത്തു. അന്ന് തച്ചിങ്കിരിയായിരുന്നു എംഡി. എന്നാല്‍ 2020 ല്‍ അതും അടച്ചു തീര്‍ത്തുവെന്നാണ് അദ്ദേഹം പറയുന്നത്. ന്യായമായ ലാഭം കിട്ടിയ സിനിമയാണ് പുലിമുരുകന്‍ എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. അതിനുള്ള കൃത്യമായ ഇന്‍കം ടാക്‌സും താന്‍ അടച്ചിട്ടുണ്ട്. ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും വരുത്താത്ത സിനിമയായിരുന്നു പുലിമുരുകനെന്നും അദ്ദേഹം പറയുന്നുണ്ട്.












