
ഒരു കാലത്ത് മലയാളസിനിമയിലെ ബെസ്റ്റ് പെയർ തന്നെ ആയിരുന്നു പ്രേംനസീർ, ഷീല കോംബോ, അങ്ങനെയുള്ള നടി ഷീല, മരിച്ചതിന് ശേഷം നസീറിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും വന്നിരുന്നില്ല. ഇത് ചൂണ്ടിക്കാണിച്ച് ചിലര്‍ നടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു, ഇപ്പോൾ ഷീല നസീർ മരിച്ചപ്പോൾ എത്താഞ്ഞതിന് കുറിച്ചും, ഇരുവരും ഒന്നിച്ചഭിനയിച്ചതിന് കുറിച്ചും പറഞ്ഞു വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്, പ്രേം നസീറിന്റെ മുപ്പത്തിയാറാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലായിരുന്നു ഷീലയുടെ ഈ വാക്കുകൾ.

മരിച്ച് കിടക്കുന്ന നസീര്‍ സാറിന്റെ മുഖം കാണാന്‍ എനിക്ക് വയ്യായിരുന്നു. എന്തിന് കാണണമെന്ന് വിചാരിച്ചിട്ടാണ് അന്ന് ഞാന്‍ വരാതിരുന്നത്.കൂടാതെ അന്ന് ഞാൻ സ്വീഡനില്‍ സഹോദരിയ്‌ക്കൊപ്പമാണ് താമസിച്ചത്. അദ്ദേഹത്തിന്റെ മരണവിവരം എന്നെയും അറിയിച്ചിരുന്നു. പരിശ്രമിച്ചിരുന്നെങ്കിൽ എനിക്ക് വരാമായിരുന്നു. എന്നാൽ അതെന്തിനെന്ന് ഞാന്‍ ചിന്തിച്ചു. ജീവനോടെ കണ്ട സാറിന്റെ മുഖം എന്റെ മനസിലുണ്ട്.അത് മതി എന്ന് ഞാന്‍ തീരുമാനിക്കകയായിരുന്നു, ഷീല പറയുന്നു.
അതുപോലെ നസീറിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും നടി പങ്കുവെച്ചിരുന്നു. കാമുകനായി എന്റെ മുന്നിലും ചെവികള്‍ക്ക് അടുത്ത് നിന്നും ലയിച്ചു പാടുന്ന പ്രേംനസീറിനെ നിങ്ങൾ കണ്ടിട്ടില്ലേ? അഞ്ഞൂറിലേറെ പാട്ടുകള്‍ ഞങ്ങള്‍ പാടി അഭിനയിച്ചെങ്കിലും നസീര്‍ സാര്‍ ഒരു വരി പോലും പാടിയിട്ടില്ല. അദ്ദേഹം ചുണ്ടുകള്‍ അനക്കുകയേയുള്ളൂ, അതുപോലെ കുടുംബത്തെ ഇത്രയും സ്നേഹിക്കുന്ന ഒരു നടനെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല, അദ്ദേഹത്തിന് സിനിമയെപോലെ തന്നെ കുടുംബവും അത്രമേൽ പ്രിയപ്പെട്ടതായിരുന്നു ഷീല പറഞ്ഞു,












