ഹൃദയവാഹിനി എന്ന ഹരിശ്രീ അശോകന്റെ പാട്ട് കേട്ട് ഞാൻ ‘കാബൂളിവാല’യിൽ അവസരം കൊടുത്തു! പാവം ചത്തില്ലെന്നേയുള്ളൂ; ലാൽ പറയുന്നു 

കാബൂളിവാലയിലെ പിറന്നൊരീ മണ്ണും എന്ന പാട്ട് പാടാനാണ് ഹരിശ്രീയെ ഞാൻ വിളിക്കുന്നത് ലാൽ പറയുന്നു.

ഒരു കാലത്ത് മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു കൂട്ടുകെട്ട് ആയിരുന്നു സിദ്ധിഖ്- ലാൽ കൂട്ടുകെട്ട്, ഇവരുടെ ചിത്രങ്ങളിൽ ഒരു ഹിറ്റ് ചിത്രമായിരുന്നു കാബൂളിവാല. ഇപ്പോൾ ചിത്രത്തിൽ നടൻ ഹരി ശ്രീ അശോകന് പാടാൻ അവസരം നൽകിയതിന് കുറിച്ചു പറയുകയാണ് നടനും സംവിധായകനുമായ ലാൽ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാൽ ഈ കാര്യം പറയുന്നത്. ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, വിനീത് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ആയിരുന്നു കാബൂളിവാല.

ആ സമയത്ത്  ഹരിശ്രീ അശോകന്‍ സിനിമയില്‍ സജീവമല്ലായിരുന്നില്ല, മിമിക്രി കാലം തൊട്ട് അയാളെ അടുത്തറിയാമായിരുന്നു ലാല്‍ പറഞ്ഞു. ഹൃദയവാഹിനി എന്ന പഴയ പാട്ട് ഹരിശ്രീ അശോകന്‍ പാടുന്നത് ഞാൻ പലതവണ കേട്ടിട്ടുണ്ട്. വളരെ മനോഹരമായിട്ടാണ് ഹരി ശ്രീ അശോകൻ പാടിയിട്ടുള്ളത്. അങ്ങനെ കാബൂളിവാലയിലെ പിറന്നൊരീ മണ്ണും എന്ന പാട്ട് പാടാനാണ് ഹരിശ്രീയെ ഞാൻ വിളിക്കുന്നത് ലാൽ പറയുന്നു.

വളരെ ഹൈ പിച്ചില്‍ പാടേണ്ട പാട്ടാണ് അതെന്നും എസ്.പി. വെങ്കടേഷായിരുന്നു ആ പാട്ടിന്റെ മ്യൂസിക് ഡയറക്ടർ, ഹരിശ്രീ അശോകന് അവരെയൊക്കെ കണ്ടപ്പോള്‍ ആകെ ടെന്‍ഷനായി, എങ്കിലും അയാൾ ആ പാട്ട് പാടി നോക്കി, ആ പാട്ട് ഹൈ പിച്ചിലാണ് പാടേണ്ടത് , എന്ന് പറഞ്ഞാല്‍ അഞ്ചരക്കട്ടയിലാണ് ആ പാട്ട് തുടങ്ങുന്നത്. പാവം മരിച്ചില്ലെന്നേ പറയാനുള്ളൂ, ലാൽ പറയുന്നു. പിന്നീട് ആ പാട്ട് മലേഷ്യ വാസുദേവനെ കൊണ്ടാണ് പാടിപ്പിച്ചത് ലാൽ പറയുന്നു.