
ഒരു അഭിമുഖത്തിലാണ് ‘മല്ലു സിങ് ‘സിനിമയുമായി ബന്ധപ്പെട്ട അറിയാക്കഥകൾ ഉണ്ണി മുകുന്ദൻ തുറന്നു പറഞ്ഞത്, മുൻപൊരിക്കൽ നടൻ പങ്കുവെച്ച ആ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. മല്ലു സിങ് ചെയ്തശേഷം ഞാൻ അണിയറപ്രവർത്തകരോട് പിണങ്ങി ഞാൻ ഗുജറാത്തിപ്പോയി. എല്ലാം മതിയാക്കാം എന്ന ചിന്തയായിരുന്നു. കാരണം ചിത്രത്തിൽ എന്റെ ശബ്ദമായിരുന്നില്ല ഉപയോഗിച്ചത്. സൗണ്ട് മാറ്റിയത് എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.ഞാനാണ് ബെസ്റ്റ് ചെയ്തതെന്നാണ് ഞാൻ കരുതിയത്. പിന്നെയും റീസൺസ് ഉണ്ടായിരുന്നു, ഉണ്ണി മുകുന്ദൻ പറയുന്നു.

മല്ലു സിങ് എന്റെ നാലമത്തെയോ അഞ്ചാമത്തെയോ സിനിമയായിരുന്നു. അഞ്ച് സിനിമ ചെയ്തില്ലേ ഇനി മതിയെന്ന തോന്നൽ കൂടി വന്നതുകൊണ്ടാണ് ഗുജറാത്തിലേക്ക് തിരിച്ച് പോയത്. പിന്നീട് ഒമ്പത് മാസം കഴിഞ്ഞപ്പോൾ ബി. ഉണ്ണികൃഷ്ണൻ ചേട്ടനും ,മല്ലു സിങിന്റെ റൈറ്ററും എന്നെ വിളിച്ചു.എന്നിട്ട് പറഞ്ഞു , നീ ഇങ്ങോട്ട് വാ.. നിന്റെ പ്രശ്നം എന്താണ്.? മല്ലു സിങ് ഇവിടെ ഭയങ്കര ഹിറ്റാണ് എന്നൊക്കെ പറഞ്ഞു. അപ്പോഴാണ് ചിത്രം ഹിറ്റായെന്ന് ഞാൻ അറിഞ്ഞത്, ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഈ ചിത്രത്തിൽ തനിക്കു വേണ്ടി ഡബ്ബ് നൽകിയത് നടനും അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റുമെല്ലമായ മിഥുൻ രമേഷായിരുന്നു, ഈ കാര്യം നടൻ തന്നെയാണ് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞത്, ഈ കാരണം ഉണ്ണിയെ ദേഷ്യം പിടിപ്പിച്ചു, ആ കരണത്താൽ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പിണങ്ങി പോകൽ.












