
മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകൻ ലാൽ ജോസിന്റെ ഒരു മമ്മൂട്ടി ചിത്രമായിരുന്നു ‘പട്ടാളം’. സിനിമ ബോക്സ്ഓഫീസിൽ വൻപരാചയമായിരുന്നു സംഭവിച്ചത്, സിനിമയുടെ ആ പരാചയം തന്നെ ഒരുപാട് വിഷമിപ്പിച്ചു എന്ന് തുറന്നുപറയുകയാണ് സംവിധായകൻ ലാൽജോസ്. സിനിമയുടെ റിലീസിന് ശേഷം തന്റെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നെന്നും തന്റെ ഇളയ മകളാണ് അന്ന് ഫോണെടുത്തതെന്നും, അതിൽ ഒരു ഭീഷണി കലർന്ന സ്വരമുണ്ടായിരുന്നു എന്നും ലാൽ ജോസ് പറയുന്നു.

സിനിമയുടെ റിലീസിന് ശേഷം വീട്ടിലേക്ക് ഒരു ഫോൺ വന്നു, അന്ന് എന്റെ ഇളയമകൾ ആയിരുന്നു ആ ഫോൺ എടുത്തത്, നിന്റെ തന്ത വീട്ടിലുണ്ടോ’ എന്നായിരുന്നു വിളിച്ച ആള്‍ ആദ്യം ചോദിച്ചത്. എന്നിട്ട് പറഞ്ഞു, മമ്മൂട്ടിയെപ്പോലെ ഒരു മഹാനടനെ ഓടിന്റെ പുറത്ത് കയറ്റുകയും, പട്ടിയുടെ പിന്നാലെ ഓടിക്കുകയും ചെയ്ത് കോമാളിയാക്കിയതിന് അയാള്‍ക്ക് മാപ്പ് കൊടുക്കില്ല ഞങ്ങൾ. ഇനി സിനിമ അയാൾ ചെയ്യാന്‍ നിന്നാല്‍ അയാളുടെ കൈ വെട്ടും, എന്നായിരുന്നു ആയാളുടെ ഭീഷണി.
മകൾ പേടിച്ചുപോയി , എന്നിട്ട് എന്നോടവൾ പറഞ്ഞു, സിനിമ വിടാന്‍. വീട്ടില്‍ തന്നെ ഊണ് കഴിച്ച് കൂടാം എന്നൊക്കെയാണ് അവൾ എന്നോട് പറഞ്ഞത്. എന്നെ പിന്നീട് പുറത്തേക്ക് വിടാന്‍ അവള്‍ക്ക് പേടിയായിരുന്നു. ഒരു സിനിമ പരാജയപ്പെട്ടാല്‍ അതിന് വേണ്ടി നമ്മള്‍ എടുത്ത എഫര്‍ട്ടും സ്‌ട്രെയിനും എല്ലാം പലരും മറക്കും. ചാവക്കാടുള്ള ഫാന്‍സായിരുന്നു അന്ന് വിളിച്ചതെന്നും ലാല്‍ ജോസ് പറയുന്നു.












