
ആറ്റുകാല്‍ പൊങ്കാല പുണ്യത്തിൽ പങ്കുചേർന്ന് കേന്ദ്രമന്ത്രിയും ,നടനുമായ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് പൊങ്കാല അർപ്പിച്ചത്. ഭാര്യ രാധിക സുരേഷ് പൊങ്കാല നിവേദിച്ചു. അതേസമയം കേന്ദ്രമന്ത്രി സുരേഷ് ഗോപി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാപ്രവർത്തകർക്ക് പൊങ്കാലകിറ്റും നൽകിയിരുന്നു. ബുധനാഴ്ച രാവിലെ ആറ്റുകാൽ ക്ഷേത്രദർശനത്തിനുള്ള യാത്രയ്ക്കിടെ സമരപ്പന്തൽ സന്ദർശിച്ച് പൊങ്കാല കിറ്റ് നൽകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ആ അറിയിപ്പിന് തുടർന്ന് അദ്ദേഹം ഇന്നലെ വൈകിട്ടാണ് പൊങ്കാല കിറ്റ് ആശാപ്രവർത്തകർക്ക് പൊങ്കാല കിറ്റ് നൽകിയത്.

70 മില്യൻ പൊങ്കാലയിടുന്നുവെന്നാണ് കണക്ക്. അത് പൂര്‍ണ്ണമല്ല. എല്ലാ ജില്ലയിലും ഒരു അടുപ്പെങ്കിലുമുണ്ട്,എത്ര ആയിരം അടുപ്പാണെന്ന് എണ്ണാൻ കഴിയില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്, മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകൾ.. എത്ര ആയിരം അടുപ്പാണെന്ന് നിങ്ങള്‍ പറയൂ. നിങ്ങള്‍ പറഞ്ഞാല്‍ തള്ളാവില്ല, ഞാന്‍ പറഞ്ഞാല്‍ തള്ളായിപ്പോവു, കാരണം, ഞാന്‍ കേരളത്തില്നിന്നാണത് പറയുന്നത്. എത്രകോടിയാണ് മഹാകുംഭമേളയില്‍ വന്നത്.ദിവ്യസ്നാനത്തിനുവേണ്ടി വന്നതാണ്. അവര്‍ക്ക് 60 ദിവസം തികഞ്ഞില്ല എന്നാണ് പറയുന്നത്. അറുപതോ, എഴുപതോ കോടി വന്നാല്‍ ഒരുദിവസം 1000 രൂപ വച്ച് ചെലവാക്കാതിരിക്കാന്‍ പറ്റുമോ. എന്നും അദ്ദേഹം പറയുന്നു.
ഇതൊക്കെ ഏത് സര്‍ക്കാരിന് കൊടുക്കാന്‍ പറ്റും? അങ്ങനെയൊരു ഭക്തസമൂഹം വന്ന് യുപിയുടെ ജി.ഡി.പി. ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍, അത് രാജ്യത്തിന്റെ ജി.ഡി.പിയിലേക്കാണ് വന്നുചേരുന്നത്.രാജ്യത്തെ വിവിധ മതക്കാര്‍, ആചാരക്കാര്‍ അവരെല്ലാം ആ ചോറുണ്ണാന്‍ പോവുകയാണ്.അതിനെ നിന്ദിക്കുന്നവരുടെ ഡിഎന്‍എയിലെങ്കിലും ഇത്തിരി ലജ്ജവേണം. ഇതെല്ലാം പ്രാര്‍ഥനയാണ്, പൊങ്കാലയും പ്രാര്‍ഥനയാണ്, മന്ത്രി സുരേഷ് ഗോപി പറഞ്ഞു.












