നിറുകയിൽ സിന്ദൂരം, ചുണ്ടിൽ ചെറുപുഞ്ചിരി! ആ നിഷ്കളങ്കയായ മഞ്ജുവിന് ഇന്ന് കാണാനില്ല; ദിലീപിന്റെ സെറ്റിലെത്തിയ മഞ്ജുവിന്റെ അന്നത്തെ ചിത്രങ്ങൾ വീണ്ടും ശ്രദ്ധ ആകുന്നു

2005ൽ ജോഷി സാറിന്റെ സിനിമയുടെ പൂജ സമയത്ത് എടുത്ത മഞ്ജു വാര്യരുടെ കുറച്ച് ഫോട്ടോകൾ

വെറുമൊരു സിനിമാ നടി എന്നതിലും ഉപരി മലയാളി പ്രേക്ഷകർക്ക് കുടുംബാം​ഗത്തെപ്പോലെയാണ് മഞ്ജു വാര്യർ, മറ്റ് നടിമാരെപ്പോലെ മഞ്ജുവും, ദിലീപുമായുള്ള വിവാഹശേഷം,ഏകദേശം പതിനഞ്ച് വർഷത്തോളം സിനിമയിൽ നിന്നും വിട്ടുനിന്നു,എന്നാൽ ഇരുവരും വേര്പിരിഞ്ഞതിനു ശേഷം നടി വീണ്ടും സിനിമയിൽ സജീവമാകുകയും ചെയ്തു, ഇപ്പോൾ ദിലീപിന്റെ സിനിമയുടെ പൂജയിൽ പങ്കെടുക്കാൻ‌ എത്തിയ മഞ്ജു വാര്യരുടെ പഴയ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്, സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറായ ജയപ്രകാശ് പയ്യന്നൂരാണ് തന്റെ ശേഖരത്തിലുള്ള മഞ്ജുവിന്റെ പഴയ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

2005ൽ ജോഷി സാറിന്റെ സിനിമയുടെ പൂജ സമയത്ത് എടുത്ത മഞ്ജു വാര്യരുടെ കുറച്ച് ഫോട്ടോകൾ എന്നാണ് ജയപ്രകാശ് നൽകിയ ക്യാപ്ഷൻ. ഏത് സിനിമയുടെ സെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ലയൺ അല്ലെങ്കിൽ ജൂലൈ 4 ഇതിൽ ഏതെങ്കിലും ഒരു സിനിമയാകാനാണ് സാധ്യത എന്നാണ് ആരാധകരുടെ കമന്റുകൾ. യാതൊരു ആഢംബരങ്ങളുമില്ലാത്ത ഒരു തനിനാടൻ ഭാര്യയായിരുന്നു മഞ്ജു അന്ന് എന്നത് ഫോട്ടോകളിൽ നിന്നും വ്യക്തമാണ്. അതുപോലെ നടിയുടെ അന്നത്തെ നിഷ്കളങ്ക ചിരി ഇന്നില്ല എന്നും ആരധകർ പറയുന്നു.

നീളൻ മുടി വിടർത്തിയിട്ട് നെറുകയിൽ നിറയെ സിന്ദൂരവും അണിഞ്ഞ് പൊട്ടിച്ചിരിച്ച് നിൽക്കുന്ന മഞ്ജുവാണ് ഫോട്ടോയിലുള്ളത്. ഒരു തരത്തിലുള്ള മേക്കപ്പും ഇല്ലാതെ തന്നെ ഫോട്ടോകളിൽ എല്ലാം അതീവ സുന്ദരിയായിരുന്നു താരം. ഇന്നത്തെ മഞ്ജുവിന്റെ മുഖത്തിന്‌ ഈ നിഷ്കളങ്കമായ ഭാവം ഉണ്ടോയെന്ന് സംശയമുണ്ട്, എന്നും ആരാധകർ പറയുന്നു.