
പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് അപർണ്ണ ബാലമുരളി, ഇപ്പോൾ തന്നെ വിഷമിപ്പിച്ച സിനിമകളെ കുറിച്ച് തുറന്നു പറയുകയാണ് അപർണ്ണ, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ബ്ലെസ്സിയും, മോഹന്‍ലാലും ഒന്നിച്ച ‘തന്മാത്ര’യാണ് തന്നെ തിയേറ്ററില്‍ നിന്നും കരയിപ്പിച്ച ആദ്യ ചിത്ര൦. സന്തോഷകരമായ ജീവിതത്തിനിടയില്‍ ഓര്മ നശിച്ച് കൊച്ചുകുട്ടിയെപ്പോലെയാകുന്ന മോഹന്‍ലാലിന്റെ രമേശന് നായര്‍ എന്ന നായകവേഷം തന്റെ ഉറക്കം കെടുത്തിയിരുന്നു, പ്രത്യേകിച്ച് ലാലേട്ടനെ അങ്ങനെ കാണാന്‍ ഒരിക്കലും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല, നടി പറഞ്ഞു.

അതുപോലെ എന്റെ ഉറക്കംകെടുത്തിയ സിനിമയായിരുന്നു 22 ഫീമെയില്‍ കോട്ടയം.ആ ചിത്രത്തിൽ നിരന്തരമായ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ താങ്ങാവുന്നതിനപ്പുറത്തായിരുന്നു. ചിത്രത്തിന്റെ ഇടവേളയ്ക്ക് തിയേറ്ററില്‍നിന്ന് ഇറങ്ങി ഓടിയാലോ എന്ന് പോലും ഞാൻ വിചാരിച്ചിട്ടുണ്ട്. ശരിക്കും എന്റെ പല രാത്രികളും ഈ സിനിമ ഉറക്കം കെടുത്തിയിരുന്നു, അതുപോലെ എന്നെ പൊട്ടി കരയിച്ച ചിത്രം മായാനദിയായിരുന്നു.
ചിത്രത്തിന്റെ അവസാനം കാമുകനായ നായകന് വെടിയേറ്റുവീണപ്പോള്‍ നായിക ഒറ്റയ്ക്ക് അനന്തതയിലേക്ക് നടന്നുനീങ്ങുന്ന സീനുണ്ട്. ആ സീനിലെ ഒറ്റപ്പെടലിന്റെ സങ്കടം സഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്തായിരുന്നു. എന്നാൽ ചിത്രം കണ്ട് ഐശ്വര്യയോടും ,ടൊവിനോയോടും സംസാരിച്ചതിനുശേഷമാണ് എനിക്ക് ആ സങ്കടം അല്പമെങ്കിലും ശമിച്ചത്, അപര്‍ണ ബാലമുരളി പറഞ്ഞു.












