കുഞ്ഞിന്റെ പ്ലാസ്റ്റിക്ക് സർജറി കഴിഞ്ഞു! ഒരിക്കലും പ്രതീക്ഷിക്കാത്ത ട്രാജഡി, സുമ ജയറാം പറയുന്നു

കുഞ്ഞിന് മുഖത്ത് പരിക്കേറ്റുവെന്നും ,പ്ലാസ്റ്റിക്ക് സർജറി നടത്തിയെന്നും സുമ ജയറാം പറയുന്നു

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സുമ ജയറാം. മുപ്പത്തിയേഴാം വയസിലായിരുന്നു നടിയുടെ വിവാഹം. ബാല്യകാല സുഹൃത്തായിരുന്ന ലല്ലുഷ് ഫിലിപ്പിനെയാണ് നടി വിവാഹം ചെയ്തത്. പിന്നീട് വർ‌ഷങ്ങൾക്കുശേഷം അമ്പതിനോട് അടുക്കവെയാണ് സുമയ്ക്കും ലല്ലുഷ് ഫിലിപ്പിനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. ഇപ്പോൾ സോഷ്യൽമീഡിയയിൽ ആക്ടീവായ സുമ ജയറാം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. അപ്രതീക്ഷിതമായി ജീവിതത്തിലുണ്ടായ ഒരു വിഷമ ഘട്ടത്തെ കുറിച്ചാണ്, നടി ഈ വീഡിയോയിൽ പറയുന്നത്.

ഒരിക്കലും പ്രതീക്ഷിക്കാതെ വന്ന ട്രാജ‍ഡി എന്നാണ് തലക്കെട്ട് നൽകിയിരിക്കുന്നത്. ആശുപത്രിയിൽ കുഞ്ഞിനൊപ്പം കിടക്കുന്ന സുമയേയും കാണാം. കുഞ്ഞിന് മുഖത്ത് പരിക്കേറ്റുവെന്നും ,പ്ലാസ്റ്റിക്ക് സർജറി നടത്തിയെന്നും സുമ തന്റെ വീഡിയോയിൽ പറയുന്നു. തന്റേയും മക്കളുടേയും ഹോളി ആഘോഷം എങ്ങനെയായിരുന്നുവെന്ന് വിവരിച്ചുകൊണ്ടാണ് നടി പറയുന്നത്. അതിരാവിലെ എഴുന്നേറ്റ് മക്കളുടെ സ്കൂളിലേക്കും വൃന്ദ സദനത്തിലേക്കും വിതരണം ചെയ്യാനുള്ള ബിരിയാണി താനും സഹായികളും ചേർന്ന് തയ്യാറാക്കി. ആദ്യം മക്കൾ പഠിക്കുന്ന സ്കൂളിലാണ് സുമ ഭക്ഷണം വിതരണം ചെയ്തത്. ശേഷമാണ് വൃന്ദ സദനം സന്ദർശിക്കാനും, ഭക്ഷണം കൊടുക്കാനും പോയത്. മക്കളേയും ഒപ്പം കൂട്ടിയിരുന്നു.

ഓള്‍ഡേജ് ഹോമിലെ അമ്മമാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോകുമ്പോള്‍ കൂടെ മക്കളും ഉണ്ടായിരുന്നു. എല്ലായിടത്തും ഓടി നടന്ന കുഞ്ഞുങ്ങളില്‍ ഒരാള്‍ വീഴുകയും ചുണ്ടിന് മുറിവ് സംഭവിക്കുകയും ചെയ്തു. സ്റ്റിച്ചിടേണ്ടതായും വന്നു. വലിയ സന്തോഷത്തിലായിരുന്നു ഞാന്‍ ഇതുവരെ. അതങ്ങനെയാണല്ലോ… നല്ല സന്തോഷം വരുമ്പോള്‍ എന്തെങ്കിലും ദുഖവും ദൈവം കരുതിവയ്ക്കും.അതൊന്നുമല്ല വെള്ളിയാഴ്ച സാത്താന്റെ കളിയാണ്. ശനിയാഴ്ച കുഞ്ഞിന്റെ പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞു. ചുണ്ടില്‍ തന്നെ മുറിവിന്റെ പാട് വരുന്നത് ഭാവിയില്‍ അവനൊരു ബുദ്ധിമുട്ടായിരിക്കും. അത് മനസിലാക്കിയാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്. ദൈവം കൂടെയുണ്ട്, നടി പറയുന്നു.