
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് അലി എന്ന നടൻ തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.എന്നാൽ ആദ്യ തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. ഈ വര്‍ഷമാദ്യമിറങ്ങിയ ആസിഫ് അലിയുടെ ബ്ലോക്ക്ബസ്റ്ററായിരുന്നു, ‘രേഖ ചിത്രം’.ഇപ്പോൾ അഭിനയത്തിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ ഈ വെളിപ്പെടുത്തൽ. താന്‍ സിനിമയിലേക്ക് എത്തുന്നത് അച്ഛന് കാരണമാണെന്നും തന്റെ പിതാവ് വലിയൊരു സിനിമ പ്രേമിയായിരുന്നു, ആസിഫ് അലി പറയുന്നു.

ഏത് സിനിമ റിലീസായാലും ഞങ്ങള്‍ കുടുംബ സമേതം കാണുമായിരുന്നു. കുട്ടികാലത്തെല്ലാം ഞാന്‍ ഒരു സിനിമ ഭ്രാന്തനായിരുന്നു. മോഹന്‍ലാലിന്റെ ഫാനായിരുന്നു ഞാന്‍. കമല്‍ ഹാസന്റെ സിനിമകളും ഞാന്‍ കാണുമായിരുന്നു, സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നടനാകണം എന്ന് എനിക്ക് ആഗ്രഹം വന്നതുതന്നെ കമല്‍ ഹാസനെ കണ്ടതുകൊണ്ടാണ്, ആസിഫ് പറഞ്ഞു. അദ്ദേഹം ഓരോ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതും അവക്ക് ജീവന് കൊടുക്കുന്നതുമെല്ലാം കാണുമ്പോള്‍ എനിക്ക് കിക്കാകും, അത്ര അഭിനയം ആണ് അദ്ദേഹം കാഴ്ചവെക്കുന്നത്.
എനിക്കും അദ്ദേഹത്തെപ്പോലെ ഒരുപാട് വ്യക്തിത്വങ്ങളിലൂടെ ജീവിക്കണമായിരുന്നു. കമല്‍ ഹാസന്റെ ഓരോ സിനിമയും എടുത്ത് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും ഒരു സിനിമയില്‍ കണ്ട കമല്‍ ഹാസനെ നിങ്ങള്‍ക്ക് അടുത്ത സിനിമയില്‍ കാണാന്‍ കഴിയില്ലെന്ന്. അതൊക്കെ കണ്ടപ്പോള്‍ ഞാന്‍ വളരെ എക്സൈറ്റഡ് ആയി, അദ്ദേഹത്തിന്റെ അഭിനയം കണ്ടാണ് എനിക്കും ഒരു നടൻ ആകണമെന്നുള്ള മോഹം ഉണ്ടായത് ആസിഫ് അലി പറയുന്നു.












