താരങ്ങൾക്ക്, നിർമ്മാതാക്കൾ വെറും ക്യാഷ്യർ മാത്രമാണ്, നിർമ്മാതാവിന് സമ്മർദ്ദത്തിലാക്കിയാലും ഞങ്ങളുടെ കാര്യം നടക്കണമെന്ന ചിന്തയാണ് പല താരങ്ങൾക്കും; സാന്ദ്ര തോമസ്

പല നിർമാതാക്കൾക്കും, അർഹമായ പരിഗണന ലഭിക്കുന്നില്ല,കൂടാതെ അവർ അവഗണന നേരിടേണ്ടി വരുകയും ചെയുന്നു.

മലയാള സിനിമയിലെ വിരലിലെണ്ണാവുന്ന വനിതാ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ആറോളം സിനിമകളും, പിന്നീട് തന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസിൽ മൂന്ന് സിനിമകളും സാന്ദ്ര നിർമിച്ചിട്ടുണ്ട്. സിനിമാനിർമാണത്തിന് പുറമെ ചില സിനിമകളിലും സാന്ദ്ര അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ നിർമാതാക്കളോടുള്ള താരങ്ങളുടെ മാറിയ സമീപനത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് സാന്ദ്ര തോമസ്. ഇപ്പോൾ താരങ്ങൾക്ക് നിർമാതാക്കൾ വെറും ക്യാഷ്യർ മാത്രമാണ്, നിർമാതാവിനെ സമ്മർദത്തിലാക്കിയാലും, ഞങ്ങളുടെ കാര്യം നടക്കണം എന്ന ചിന്തയാണ് പല താരങ്ങൾക്കുമെന്നും സാന്ദ്ര പറയുന്നു.

അങ്ങനെ വന്നതോടെ പല നിർമാതാക്കൾക്കും, അർഹമായ പരിഗണന ലഭിക്കുന്നില്ല,കൂടാതെ അവർ അവഗണന നേരിടേണ്ടി വരുകയും ചെയുന്നു. നിർമാതാവിന് താരങ്ങളെ നാളെയും ആവശ്യമുണ്ട് , അതുകൊണ്ട് നിർമാതാക്കളെ എത്ര വെറുപ്പിച്ചാലും അവർ താരങ്ങളുടെ പിന്നാലെ പോകും എന്നത് സത്യമാണ്. കഴിഞ്ഞ 15 കൊല്ലത്തിനിടെ സിനിമയിൽ കുറേയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിൽ പ്രധാനം സാറ്റലൈറ്റ് റൈറ്റ്സും ഒ.ടി.ടിയുമാണ്

മുമ്പ് കയ്യിൽ കാശുള്ളവർ മാത്രമാണ് സിനിമ ചെയ്‌തിരുന്നത്. ഇന്നതിൻ്റെ ആവശ്യമില്ല. നന്നായി ഡീൽ ഉറപ്പിക്കാൻ കഴിവുള്ള ആർക്കും പടം ചെയ്യാം. ചാനലുകളിൽ നിന്നുള്ള സാറ്റലൈറ്റ് റൈറ്റും ഒടി.ടി കച്ചവടവുമൊക്കെ പറഞ്ഞുറപ്പിച്ചശേഷം കുറേ പണം റോൾ ചെയ്ത് ആർക്കും സിനിമ നിർമിക്കാവുന്ന കാലമാണ് ഇപ്പോഴുള്ളത്. അങ്ങനെ വന്നതോടെ താരങ്ങൾക്ക് നിർമാതാക്കൾ എന്നാൽ വെറും ക്യാഷ്യർ മാത്രമാണ് സാന്ദ്ര പറഞ്ഞു.കൂടാതെ ഒരു നിർമാതാവിനെ സമ്മർദത്തിലാക്കിയാലും നമ്മുടെ കാര്യം നടക്കണം എന്ന ചിന്തയാണ് പല താരങ്ങൾക്കും. അങ്ങനെ വന്നതോടെ പല നിർമാതാക്കൾക്കും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് മാത്രമല്ല അവഗണനയും നേരിടേണ്ടി വരുന്നു, എന്നും സാന്ദ്ര പറഞ്ഞു.