
അഞ്ച് വര്‍ഷക്കാലത്തെ പ്രണയത്തിന് ശേഷം 2005ലാണ് നടൻ കുഞ്ചോക്കോ ബോബനും ,പ്രിയയും വിവാഹിതരാകുന്നത്.വിവാഹശേഷം ഇരുവരും കാത്തിരുന്നത് 14 വര്ഷം, ഇപ്പോൾ ഇരുവർക്കും മകനുമുണ്ട്. എന്നാൽ കുഞ്ഞു ജനിക്കുന്നതിനു മുൻപ് ഇക്കാലമത്രയും കുടുംബക്കാരുടേയും ,അറിയുന്നവരുടേയും ഒരുപാട് ചോദ്യങ്ങള്‍ തങ്ങൾക്ക് നേരിടേണ്ടി വന്നു. ഇതിനെക്കുറിച്ച് കുഞ്ചക്കോ ബോബന്റെ ഭാര്യ പ്രിയ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. തനിക്ക് പോസിറ്റീവ് എനര്‍ജി തന്ന് ചാക്കോച്ചന്‍ എപ്പോഴും ഒപ്പമുണ്ടായിരുന്നെങ്കിലും കരഞ്ഞു പോയ അവസരങ്ങളു൦ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് പ്രിയ പറയുന്നു.

കുടുംബത്തിൽ ചില പിറന്നാൾ ആഘോഷങ്ങൾക്ക് പോകുമ്പോൾ മനസിനെ എത്ര ശാന്തമാക്കി വയ്ക്കാന്‍ ശ്രമിച്ചാലും ചെറിയൊരു സങ്കടച്ചില്ല് മുറിവേല്‍പ്പിച്ചു തുടങ്ങും. തിരിച്ചിറങ്ങുമ്പോള്‍ കരഞ്ഞു പോയിട്ടുണ്ട്. അപ്പോള്‍ വലിയ കൂളിങ് ഗ്ലാസ് വെക്കും. പോയതിനേക്കാള്‍ ജാഡയ്ക്കാണല്ലോ തിരിച്ചുവരുന്നതെന്ന് പലരും ഓര്‍ത്തിട്ടുണ്ടാകും. എന്നാലും കരയുന്നത് മറ്റുള്ളവര്‍ കാണില്ലല്ലോ. താൻ പലപ്പോഴും പ്രായമായവര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്നും മാറി നില്‍ക്കുമായിരുന്നു.
അവരുടെ ചോദ്യങ്ങളും, അഭിപ്രായ പ്രകടനങ്ങളും നമ്മളെ എത്ര മുറിവേല്‍പ്പിക്കുമെന്ന് ശരിക്കും അവര്‍ ചിന്തിക്കാറില്ല.അത് ചില മലയാളികളുടെ പൊതു സ്വഭാവമാണിത്. മോളേ കുഞ്ഞുങ്ങളില്ലേ, ഇത്രയും പ്രായമായ സ്ഥിതിയ്ക്ക് ഇനി ഒരു കുഞ്ഞുണ്ടാകാന്‍ പ്രയാസമായിരിക്കും അല്ലേ, എന്നൊക്കെ ചോദിച്ചവരുണ്ട് , അത്തരം ഭയത്തിന്റെ വിത്തുകള്‍ മനസില്‍ വീഴുമ്പോള്‍ ചാക്കോച്ചന്‍ തന്ന എല്ലാ പോസിറ്റീവ് ചിന്തകളും ഉണങ്ങിപ്പോകും, പ്രിയ പറയുന്നു.












