എന്റെ പാർട്ണറെ കണ്ട സമയത്ത് തേടിയ ആളെ കണ്ടെത്തിയെന്ന് തോന്നി! ഞങ്ങൾ വത്യസ്തരാണ്, പദ്മപ്രിയ ഭർത്താവിന് കുറിച്ച് പറയുന്നു

ഭർത്താവ് വളരെ സ്നേഹം പ്രകടിപ്പിക്കുന്ന ആളാണ്. പരസ്യമായി സ്നേഹ പ്രകടനം കാണിക്കുന്നതിൽ വിശ്വസിക്കുന്നില്ലെന്ന് ഒരു കാലത്ത് ഞാൻ പറഞ്ഞിരുന്നു.

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടമുള്ള നടിയാണ് പദ്മപ്രിയ, ഇപ്പോൾ താരം തൻറെ ഒരു പുതിയ അഭിമുഖത്തിൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്. താൻ ജീവിതത്തിലും കരിയറിലും വ്യക്തതയുള്ള ആളാണെന്ന് പത്മപ്രിയ പറയുന്നു. എനിക്ക് ക്ലാരിറ്റിയുണ്ട്. ലക്ഷ്യം നേടിയെടുക്കുന്ന ആളാണ് ഞാൻ. എന്റെ പാർട്ണറെ കണ്ട സമയത്ത് തേടിയ ആളെ കിട്ടിയെന്ന് തോന്നി. 24 മണിക്കൂറിനുള്ളിൽ ഡേറ്റ് ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു. 48 മണിക്കൂറിനുള്ളിൽ വിവാഹത്തിനും തീരുമാനിച്ചു.എന്നാൽ അതിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് വിവാഹം നടന്നത്.

അതുപോലെ കരിയറിലെ മികച്ച സമയത്ത് ഇടവേള എടുത്തത് ഉന്നത വിദ്യഭ്യാസം നേടാൻ വേണ്ടിയായിരുന്നു. നിലപാടുകൾ കാരണം അവസരം നഷ്ടപ്പെട്ടത് കാര്യമാക്കുന്നില്ലെന്ന് പത്മപ്രിയ പറയുന്നു. എപ്പോഴും ശരിക്ക് വേണ്ടിയാണ് ഞാൻ നിന്നിട്ടുള്ളത്. സ്ത്രീയല്ല പുരുഷനായാലും ഞാൻ അവർക്കൊപ്പം വരും. അവസരങ്ങൾ വരും പോകും. ജീവിതാവസാനം വരെ ഞാൻ അഭിനയിക്കും. എനിക്ക് വിശ്വാസമുണ്ട്. നമുക്ക് വരേണ്ട അവസരങ്ങൾ നമുക്ക് തന്നെ വരുമെന്നും പത്മപ്രിയ പറയുന്നു.

ഭർത്താവ് വളരെ സ്നേഹം പ്രകടിപ്പിക്കുന്ന ആളാണ്. പരസ്യമായി സ്നേഹ പ്രകടനം കാണിക്കുന്നതിൽ വിശ്വസിക്കുന്നില്ലെന്ന് ഒരു കാലത്ത് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അതെല്ലാം പറഞ്ഞ് തന്നത് അദ്ദേഹമാണ്. വളരെ റൊമാന്റിക് ആണ്. ഞങ്ങൾ ഒരേ പ്രായക്കാരാണ്.ഞങ്ങൾ ഒരേ പോലെയാണെന്ന് ഞാൻ പറയില്ല. ഒരുപാട് വ്യത്യാസമുണ്ട്. അദ്ദേഹം ​ഗുജറാത്തിയാണ്. ഞാൻ തമിഴും. ഞങ്ങൾ കഴിക്കുന്ന ഭക്ഷണമെല്ലാം വ്യത്യസ്തമാണ്. എന്നാൽ ആ വൈവിധ്യത്തിൽ സന്തോഷമുണ്ടെന്നും പത്മപ്രിയ പറയുന്നു.