
ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന അഭിനേത്രി ആയിരുന്നു നടി ഷീല. മലയാളത്തിന്റെ പ്രിയ നടി ഷീലക്ക് ഇന്ന് ജന്മദിനം. ജന്മദിനത്തിൽ നിറഞ്ഞ ചിരിയുമായി നടി ഷീല.തനിക്ക് ഒരുപാടുപേരെ വന്നു പിറന്നാൾ ആശംസകൾ നല്കിയിരിന്നു. അതുപോലെ ഒരു ചാനലിൽ നിന്നും വിളിച്ച് തൊണ്ണൂറ്റി അഞ്ച് വയസായിട്ടും ഇങ്ങനെ തന്നെ ഇരിക്കുന്നല്ലോ. വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞിരുന്നു. തൊണ്ണൂറ്റിയഞ്ചല്ല നൂറ്റിയഞ്ച് വയസാണ്. എനിക്കൊരു ചെറുക്കനെ നോക്കി തരാമോ എന്ന് ഞാൻ തിരിച്ച് ചോദിച്ചു ഷീല പറയുന്നു.

എന്തിനാണ് ഈ പ്രായം, ഷീല ചോദിക്കുന്നു, ഞാനും ജയലളിതയും ഒരേ വർഷമാണ് ജനിച്ചത്. 1948ലാണ് ഞങ്ങൾ രണ്ടുപേരും ജനിച്ചത്. ജയലളിത ഫെബ്രുവരി 24ഉം ഞാൻ മാർച്ച് ഇരുപത്തിനാലുമാണ്. എപ്പോഴും നന്നായി ഒരുങ്ങി നടക്കണമെന്നത് എനിക്ക് നിർബന്ധമാണ്. ഏത് പെണ്ണിനാണ് ഒരുങ്ങി നടക്കണമെന്ന ആഗ്രഹം ഇല്ലാത്തത്, അത് പക്ഷെ ആണുങ്ങൾക്ക് അത്രയും ഒരുങ്ങണമെന്നുണ്ട് എന്നറിയില്ല ഷീല പറയുന്നു,
പെണ്ണുങ്ങൾക്ക് എപ്പോഴും ഒരുങ്ങി നടക്കണം, നല്ല വസ്ത്രവും , ആഭരണവും ധരിക്കണം. വരുന്നതുപോലെ വരട്ടെയെന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. ഞാൻ എന്റെ ഇരുപത്തിയഞ്ച് വയസിൽ തന്നെ വിൽപ്പത്രം എഴുതി. അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ ഞാൻ മരിച്ചാൽ എന്നെ ദഹിപ്പിക്കണം. ഞാൻ ക്രിസ്ത്യനാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ മരിച്ചാൽ പൊതുവെ കുഴിച്ചിടുകയാണ് ചെയ്യാറുള്ളത്. പക്ഷെ എന്നെ ദഹിപ്പിച്ചാൽ മതി. ശേഷം ആ ഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണം. അതാണ് ആഗ്രഹം, അതുകൊണ്ടു ഞാൻ വിൽപത്ര൦ എഴുതിയിട്ടുണ്ട്.












