
സിനിമയ്ക്കുള്ളിലെ പോലെ വ്യക്തി ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായിരുന്നു നടന്മാരായ മുരളിയും, മമ്മൂട്ടിയും. ഇടയ്ക്ക് ചെറിയ പിണക്കങ്ങള്‍ വന്ന് സൗഹൃദം തകരുന്നവരുമുണ്ട്. അങ്ങനെ പിണക്കത്തിലായവരാണ് മമ്മൂട്ടിയും,മുരളിയും. മുരളി തന്നോട് ഒരിക്കല്‍ പിണങ്ങി പോയിട്ട് പിന്നീട് മിണ്ടാന്‍ വന്നില്ലെന്നാണ് മമ്മൂട്ടി മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. അദ്ദേഹം പിണങ്ങാന്‍ മാത്രം എന്താ പ്രശ്‌നം ഉണ്ടായതെന്ന് എനിക്കും അറിയില്ല. അത് ചോദിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു, മമ്മൂട്ടി പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും വൈറലായതോടെ താരങ്ങളുടെ പിണക്കത്തിൻ്റെ കഥ വീണ്ടും ചർച്ചയാക്കുകയാണ് ഇപ്പോൾ.ഞാന്‍ ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ്. ഞാനും കുടിക്കില്ല. ജീവിതത്തില്‍ ആരെങ്കിലും മദ്യപിച്ചതിന്റെ ബില്ല് ഞാന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റെ ആയിരിക്കും. ഇന്‍സ്‌പെക്ടര്‍ ബല്‍റാം അടക്കം ഞാനും മുരളിയും അഭിനയിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാലറിയാം, ഒരു ഇമോഷണല്‍ ലോക്കുണ്ട് ഞങ്ങള്‍ തമ്മില്‍. അമരമോ മറ്റ് ഏത് സിനിമ എടുത്ത് നോക്കിയാലും ഞങ്ങള്‍ സുഹൃത്തുക്കളോ ശത്രുക്കളോ ആയാലും ഒരു ഇമോഷണല്‍ ലോക്കുണ്ട്.
അമരത്തിലും ഇന്‍സ്പെക്ടര്‍ ബല്‍റാമിലും ശക്തമായ ഇമോഷണല്‍ ലോക്കുണ്ട്. അത്രത്തോളം വികാരപരമായി അഭിനയിച്ചവരാണ് ഞങ്ങള്‍. ഒരു സുപ്രഭാതത്തില്‍ ഞാന്‍ മുരളിക്ക് ശത്രുവായി. ഞാന്‍ എന്ത് ചെയ്തിട്ടാണ്, ഒന്നും ചെയ്തില്ല. പിന്നെ അങ്ങ് അകന്ന് അകന്ന് പോയി. ഭയങ്കരമായിട്ട് എനിക്ക് ഭയങ്കരമായി മുരളിയെ മിസ് ചെയ്യുന്നുണ്ട്, മുരളിയുടെ കാര്യത്തില്‍ എന്താണെന്ന് അറിയാത്തൊരു വ്യഥയുണ്ട് മനസില്‍. അയാള്‍ക്ക് എന്നോട് എന്തായിരുന്നു വിരോധമെന്ന് അറിയില്ല,മമ്മൂട്ടി പറയുന്നു.












