
സിനിമയിൽ വിസ്മയങ്ങൾ തീർത്ത ഒരു നടനാണ് മോഹൻലാൽ, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായവും അണിഞ്ഞു. വന്‍ ബജറ്റില്‍ പൂര്‍ണമായും ത്രീ.ഡിയില്‍ ഒരുക്കിയ ബാറോസില്‍ ടൈറ്റില്‍ കഥാപാത്രമായി വേഷമിട്ടതും മോഹന്‍ലാല്‍ തന്നെയായിരുന്നു.ഇന്ഡസ്ട്രിയിലെ ഏറ്റവും വലിയ പരാജയമായി മാറിയ ചിത്രം ഒ.ടി.ടി. റിലീസിന് ശേഷം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു.ഇപ്പോൾ ചിത്രത്തെ കുറിച്ചു തുറന്നുപറയുകയാണ് മോഹൻലാൽ.

ബാറോസിനെ മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ത്രീ.ഡിയില്‍ ഷൂട്ട് ചെയ്ത ചിത്രമാണ് ബാറോസെന്നും വിദേശികളായിട്ടുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകളും അണിനിരന്ന സിനിമയാണ് ബറോസ്. ആ സിനിമ മാജിക്കലായിട്ടുള്ള ഒന്നാണ്, ഇനി അതുപോലെ ഒന്ന് സംഭവിക്കാന്‍ സാധ്യതയില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. ആ സിനിമയിലെ ആക്ടിങ്ങിനെ മറ്റൊരു രീതിയിലാണ് കാണേണ്ടത് മോഹൻലാൽ കൂട്ടിച്ചേർത്തു.
അതൊരു ഹാലൂസിനേഷന് പോലെയോ അല്ലെങ്കില്‍ കഥപറച്ചില്‍ പോലെയോ ആണ് ആ സിനിമയെ താന്‍ നോക്കിക്കാണുന്നത് മോഹന്‍ലാല്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ എമ്പുരാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. വ്യത്യസ്തമായ ഒരു കഥപറച്ചിലായാണ് ഞാന്‍ ബാറോസ് എന്ന സിനിമയെ നോക്കിക്കാണുന്നതെന്നും . അതിനപ്പുറത്തേക്ക് ബാറോസിനെക്കുറിച്ച് ഒന്നും പറയാനില്ല,എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു,












