‘എമ്പുരാൻ’വെറും എമ്പോക്കിത്തരം! മുഖ്യമന്ത്രി എന്ത് ഉദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണിക്കാൻ കൊണ്ടുപോയതെന്ന് മനസിലാകുന്നില്ല,വിവാദ വിമർശനങ്ങളുമായി ആർ ശ്രീലേഖ

തനിക്ക് ലൂസിഫർ കണ്ടു ഇഷ്ടമായതുകൊണ്ടാണ് എമ്പുരാൻ കാണാൻ പോയതെന്നും സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഇറങ്ങിപ്പോകാൻ തോന്നിയെന്നും ശ്രീലേഖ പറഞ്ഞു

‘എമ്പുരാൻ’ സിനിമ നിറയെ കൊലപാതകങ്ങളും, വയലൻസുകളുമാണ്, അതുകൊണ്ടുതന്നെ ഈ സിനിമ കുട്ടികൾ ഒരു കാരണവശാലും കാണരുത്. സിനിമ സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്നവെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ. കുട്ടികളെ ഈ സിനിമ കാണിക്കരുത്, മുഖ്യമന്ത്രി പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്നു മനസിലായില്ല. ബിജെപി കേരളത്തിലേക്ക് വന്നാൽ വലിയ വിനാശം സംഭവിക്കും അതുകൊണ്ട് ആയുധ ഇടപാടുകളും സ്വർണം കടത്തലും കൊലയും ഒക്കെ ചെയ്യുന്ന ഒരു മാഫിയ തലവന് മാത്രമേ കേരളത്തെ രക്ഷിക്കാൻ കഴിയൂ എന്നാണു സിനിമയിൽ പറയുന്നത്.

തനിക്ക് ലൂസിഫർ കണ്ടു ഇഷ്ടമായതുകൊണ്ടാണ് എമ്പുരാൻ കാണാൻ പോയതെന്നും സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഇറങ്ങിപ്പോകാൻ തോന്നിയെന്നും ശ്രീലേഖ പറഞ്ഞു.എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’ എന്ന തലക്കെട്ടോടെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് ശ്രീലേഖയുടെ ഈ വിവാദ പരാമർശം. ഞാൻ എമ്പുരാൻ കണ്ടു, കാണാതെ ഒരു നിരൂപണം സാധ്യമല്ലല്ലോ. കാണണ്ട എന്ന് കരുതിയിരുന്നതാണ്.

ഇവിടെ ‘മാർക്കോ’ എന്ന സിനിമ ഇറങ്ങിയപ്പോൾ ആളുകൾ എല്ലാരും ഏറ്റവും കൂടുതൽ പ്രതിഷേധം പറഞ്ഞിരുന്നത് അതിന്റവയലൻസ് ആയിരുന്നു. എന്നാൽ ഏകദേശം അതുപോലെയൊക്കെയുള്ള വയലൻസ് ഈ സിനിമയിലും ഉടനീളമുണ്ട്. ലൂസിഫർ’ കുറച്ചു നല്ല സിനിമ ആയിരുന്നതുകൊണ്ടും അതിൽ മോഹൻലാലിനെ എനിക്ക് ഇഷ്ടമായതുകൊണ്ടും പൃഥ്വിരാജിനെ പൊതുവേ ഒരു നല്ല നടനായിട്ട് ഞാൻ കണക്കാക്കുന്നത് കൊണ്ടും ഒക്കെയാണ് ഈ സിനിമ പോയി കാണാമെന്ന് വിചാരിച്ചത്. തീർച്ചയായും സിനിമയിലൂടെ ഇത്തരം വയലൻസിനെ മഹത്വവൽക്കരിക്കുമ്പോൾ ചിലരുടെ ഇടയിലെങ്കിലും ഒരു ചെറിയ ഇൻഫ്ലുവൻസും ഒക്കെ വരാം. ഏതൊരു സാഹിത്യസൃഷ്ടിയും സിനിമയും സമൂഹത്തിന് ഒരു നല്ല മെസ്സേജ് കൊടുക്കേണ്ടതായിരിക്കണം സിനിമ കണ്ടു ഇപ്പോൾ വിഷമം തോന്നുന്നു എന്നാണ് ശ്രീലേഖ പറയുന്നത്.