വായ്‌പ എടുത്തവർക്ക് ഇനിയുമൊരു ആശ്വാസം, റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു; ഭവന വ്യക്തിഗത വാഹന വായ്പകളുടെ പലിശ കുറയും

തുടർച്ചയായ രണ്ടാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയത്തിനു തുല്യമായി ഇത്തവണയും കാൽ %മാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6 %ആയി. റിപ്പോ നിരക്ക് കുറച്ചതോടെ, വായ്പ എടുക്കുന്നവർക്ക് ഉടൻ തന്നെ ഇ‌എം‌ഐ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ നേരത്തെ റിപ്പോ നിരക്ക് 6.25% ആയിരുന്നു, ഫെബ്രുവരി 2025 ലെ ധനനയ അവലോകനത്തിലാണ് എംപിസി അവസാനമായി കുറച്ചത്. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് ഇന്ന് അവസാനിച്ചത്. രാജ്യത്ത് പണപെരുപ്പം നിയന്ത്രണ വിധേയമായെന്ന് വിലയിരുത്തിയ ശേഷമാണ് 6 അംഗ പണ നയ നിർണ്ണയ സമിതി റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്നും 6 ആയി കുറച്ചത്.

ഭവന വ്യക്തിഗത വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുന്നതിനാൽ സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന തീരുമാനം കൂടിയാണിത്. അതേസമയം, ഈ സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി പ്രവചനം ആർബിഐ 6.7 ശതമാനത്തിൽ നിന്നും 6.5% ആയി റിസർവ് ബാങ്ക് കുറച്ചിട്ടുണ്ട്. ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന ഈ സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി പ്രവചനം മുൻപേ പ്രവചിച്ചിരുന്നു.