മമ്മൂട്ടിയെ പോലൊരു വലിയ നടന്റെ സിനിമയിൽ ഇതുപോലുള്ള ആളിനെ കാസറ്റ് ചെയ്യണമായിരുന്നോ? ‘ബസൂക്ക’യിലെ സന്തോഷ് വർക്കിയുടെ കഥാപാത്രത്തിനെതിരെ വിമർശനങ്ങൾ

മോശം മാനസികാവസ്ഥയുള്ള ഒരു വ്യക്തിയെ ഇത്രയും വലിയൊരു സിനിമയില്‍ അഭിനയിപ്പിച്ചതിലൂടെ എന്ത് സന്ദേശമാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്

വിഷു റിലീസുകള്‍ക്കിടയില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് മമ്മൂട്ടി നായകനായെത്തിയ ബസൂക്ക. ഈ ചിത്രത്തിന്റെ പ്രേഷക പ്രതികരണം തന്നെ,സിനിമയുടെ ആദ്യാവസാനം മമ്മൂട്ടി എന്ന സ്‌റ്റൈല്‍ ഐക്കണിന്റെ വണ്‍ മാന്‍ ഷോയാണ് എന്നാണ്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും സിനിമയിലെ ചില ഭാഗങ്ങള്‍ക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്.അതില്‍ ഒന്നാണ് സന്തോഷ് വര്‍ക്കിയുടെ കാസ്റ്റിങ്. അണിയറപ്രവര്‍ത്തകര്‍ വന്‍ ബില്‍ഡപ്പ് നല്‍കി കോമഡി രൂപത്തിലാണ് സന്തോഷ് വര്‍ക്കിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം സിനിമയുടെ ആദ്യ ഷോ അവസാനിച്ചപ്പോഴേക്ക് തന്റെ ഫോട്ടോ വെച്ച് സന്തോഷ് വര്‍ക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോൾ സന്തോഷ് വർക്കിയുടെ കാസ്റ്റിങ്ങിന് നിരവധി വിമര്‍ശനമുയരുന്നുണ്ട്, ഇത്തരത്തില്‍ മോശം മാനസികാവസ്ഥയുള്ള ഒരു വ്യക്തിയെ ഇത്രയും വലിയൊരു സിനിമയില്‍ അഭിനയിപ്പിച്ചതിലൂടെ എന്ത് സന്ദേശമാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിലൂടെ പലരും ചോദിക്കുന്നത്. ചിലർ പറയുന്നു,സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി കഴിവുള്ള ഒരുപാട് ആളുകള്‍ അവസരം ലഭിക്കാന്‍ കാത്തുനില്‍ക്കുന്നുണ്ട് എന്ന്. മറ്റ് നടന്മാരെക്കാള്‍ എല്ലാ കാര്യത്തിലും അപ്‌ഡേറ്റായി നില്‍ക്കുന്നുവെന്ന് ആരാധകര്‍ വാഴ്ത്തുന്ന മമ്മൂട്ടിയെപ്പോലൊരു വലിയ നടന്റെ സിനിമയില്‍ സന്തോഷ് വര്‍ക്കിയെപ്പോലെ ഒരു വ്യക്തിയെ അഭിനയിപ്പിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ചിലര്‍ പറയുന്നു.

വിവാദത്തില്‍ പെട്ടവരെ സിനിമയില്‍ അവസരം നല്‍കി നെഗറ്റീവ് പബ്ലിസിറ്റി ആഗ്രഹിക്കുന്ന ഒമര്‍ ലുലുവിനെപ്പോലുള്ള സംവിധായകനെപ്പോലെ ബസൂക്കയുടെ സംവിധായകന്‍ അധഃപതിച്ചോ എന്നാണ്  ചിലര്‍ ചോദിക്കുന്നത്, അതേസമയം  മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് തിയേറ്റര്‍ റിവ്യൂ പറഞ്ഞതിലൂടെയാണ് സന്തോഷ് വര്‍ക്കിസോഷ്യൽമീഡിയിൽ  ശ്രദ്ധേയനാകുന്നത്. കൂടാതെ സന്തോഷ് മറ്റ് പല വിവാദങ്ങളിലൂടെയും കുപ്രസിദ്ധി നേടി. ഓരോ നടിമാരെക്കുറിച്ചും വെര്‍ബല്‍ അബ്യൂസ് ചെയ്താണ് പിന്നീട് സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്.