
മലയാളത്തിൽ വെത്യസ്ത വേഷങ്ങളിൽ എത്തി പ്രേഷക മനസിൽ ഇടംപിടിച്ച നടനാണ് ജഗദീഷ്, കോളേജ് അധ്യാപകനായിരുന്ന ജഗദീഷ് 1984 ല്‍ നവോദയയുടെ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ സിനിമയിലേക്ക് വന്നത്. 2016ൽ പത്തനാപുരം നിയസഭാമണ്ഡലത്തിൽ കെ.ബി. ഗണേശ് കുമാറിനെതിരായി മത്സരിച്ചുവെങ്കിലും ജഗദീഷ് പരാജയപ്പെട്ടു. ഇപ്പോൾ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ഞാൻ രാഷ്ട്രീയത്തിൽ ഒരു കൈനോക്കി കൈ പൊള്ളിയ ആളാണ്. എന്നാൽ എൻ്റെ അനുഭവത്തിലൂടെ ഞാൻ മനസിലാക്കിയ ഒരു കാര്യം ഉണ്ട് നടൻ പറയുന്നു, ഒരു ഓൺലൈൻചാനൽ അഭിമുഖത്തിലാണ് നടന്റെ ഈ വെളിപ്പെടുത്തൽ.

എൻ്റെ അനുഭവത്തിലൂടെ ഞാൻ മനസിലാക്കിയ ഒരു കാര്യം എന്നെപ്പോലെയുള്ള ഒരാൾ ഒരിക്കലും രാഷ്ട്രീയത്തിൽ വരാൻ പാടില്ലെന്നാണ്,അതുപോലെ , ഇനി ഒരു തെരഞ്ഞെടുപ്പിന് താൻ ഇല്ലായെന്ന് മാത്രമല്ല, ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടും ഒരു സ്റ്റേറ്റ്മെൻ്റ് ഇറക്കാൻ പോലും ഞാൻ തയ്യാറല്ല.സിനിമാനടൻ എന്നൊക്കെ പറയുന്നത് സമൂഹത്തിൽ മാതൃകയാകണം എന്ന് പറയില്ല. പക്ഷെ മാതൃകയാക്കി ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരെ വിഷമിപ്പിക്കാത്ത രീതിയിൽ വേണം ഓരോ കാര്യങ്ങളും ചെയ്യാൻ, ജഗദീഷ് പറയുന്നു.
അതേസമയം ,1990 കാലഘട്ടത്തിലെ ബജറ്റ് കുറഞ്ഞ സിനിമകളിലെ പതിവ് നായകനായിരുന്നു ജഗദീഷ്, എങ്കിലും അവയില്‍ ഭൂരിഭാഗം സിനിമകളും അദ്ദേഹത്തിന്റെ വിജയിച്ചിരുന്നു. കോമഡി വേഷങ്ങളാണ് കരിയറിന്റെ തുടക്കത്തില്‍ അധികവും ജഗദീഷ് ചെയ്തിരുന്നത്. അഭിനയത്തില്‍ മാത്രമല്ല കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അധിപന് തുടങ്ങിയ ഏതാനും സിനിമകള്‍ക്ക് അദ്ദേഹം കഥയും, തിരക്കഥയും രചിച്ചിട്ടുണ്ട്.












