എന്തൊരു മാച്ചാണ്, കണ്ടിട്ട് സഹോദരങ്ങളെപോലെയുണ്ട്! നടി ജനനി അയ്യരുടെ വിവാഹനിശ്ചയം കഴിഞ്ഞു

കഴിഞ്ഞ ദിവസം ആയിരുന്നു നടി ജനനി അയയ്രുടെ വിവാഹ നിശ്ചയം. സായി റോഷന്‍ ശ്യാമുമായുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ജനനി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കു വെച്ചിരുന്നു, ഇപ്പോൾ ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഇരുവരുടെയും ജോഡി പൊരുത്തത്തെ കുറിച്ചാണ് ഇപ്പോൾ ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ പങ്കുവെക്കുന്ന കമന്റുകൾ. കണ്ടിട്ട് സഹോദരങ്ങളെ പോലെയുണ്ട്, അത്രയും നല്ല ചേര്‍ച്ചയാണ്, മേഡ് ഫോര്‍ ഇച്ച് അദര്‍ എന്നൊക്കെയാണ് ആരാധകർ പറയുന്നത്.

പിങ്കിഷ് ഷേഡില്‍ ജനനി ഇതുവരെ കാണാത്ത അത്രയും സുന്ദരിയായിരിക്കുന്നു എന്ന് പറയുന്നവരും ഉണ്ട്. പ്രണയ വിവാഹമാണ് ജനനിയുടെയും, സായി റോഷന്‍ ശ്യാമിന്റെയും. പൈലറ്റ് ആണ് റോഷന്‍. ഇരുവരുടെയും ലവ് സ്റ്റോറി അധികം വൈകാതെ പുറത്തുവരും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകര്‍. തമിഴ് സിനിമകളിലൂടെയാണ് ജനനി അയ്യര്‍ അഭിനയ ലോകത്തേക്ക് വന്നത്. ത്രി ഡോട്ട്‌സ്, കൂതറ പോളുള്ള സിനിമകളിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയാണ്.

നായികയായി വലിയ കരിയര്‍ ബ്രേക്ക് ലഭിക്കാതെയായതോടെ താരം സഹതാര വേഷങ്ങളിലേക്ക് മാറിയത്, ഇപ്പോൾ ജനനി കുറച്ച് കാലങ്ങളായി അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്ത് മാറി നില്‍ക്കുകയായിരുന്നു. ത്രി ഡോട്ട്‌സ്, കൂതറ യെന്നിച്ചിത്രങ്ങളിൽ ജനനി മലയാളത്തിൽ അഭിനയിച്ചത്.ത്രി ഡോട്ട്‌സ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് ജനനി അഭിനയിച്ചത്.