വീട്ടുകാർക്ക് എതിർപ്പ് ഉണ്ടായിരുന്നു! കുട്ടികൾ പോലും ഉണ്ടാകില്ലന്ന് പറഞ്ഞു, എങ്കിലും വിവാഹത്തിന് സമ്മതം മൂളി; ഗിന്നസ് പക്രുമായുള്ള വിവാഹത്തെ കുറിച്ച് ഭാര്യ ഗായത്രി

അദ്ദേഹം സംസാരിച്ചത് അത്രയും, അദ്ദേഹത്തിന്റെ നെ​ഗറ്റീവ്സ് മാത്രമാണ്.

ഗിന്നസ് പക്രുവുമായുള്ള വിവാഹ​ത്തിന് സമ്മതം മൂളാനുള്ള കാരണം വെളിപ്പെടുത്തി ഭാര്യ ​ഗായത്രി. യൂട്യൂബിൽ പങ്കിട്ട വീഡിയോയിലൂടെയാണ് ഗായത്രിയുടെ തുറന്നുപറച്ചിൽ. പലരും ഞങ്ങളുടേത് പ്രണയ വിവാഹമാണോയെന്ന് ചോദിച്ചിരുന്നു.എന്നാൽ അല്ല, ഞങ്ങളുടേത് അറേഞ്ച്ഡ് മാരേജാണ്. ഞാൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് കഴിഞ്ഞ് വീട്ടിൽ റിസൽട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ചേട്ടന്റെ അമ്മയുടെ സുഹൃത്ത് വഴി ഈ ആലോചന വരുന്നത്.

കോട്ടയത്തുള്ള ആൾക്ക് വേണ്ടി വിവാഹം നോക്കുന്നുണ്ടെന്നാണ് എന്റെ അമ്മയോട് അവർ പറഞ്ഞത്. നല്ല കുട്ടികളുണ്ടെങ്കിൽ പറയണമെന്നും അവർ പറഞ്ഞിരുന്നു. രണ്ട്, മൂന്ന് ദിവസം കഴിഞ്ഞപ്പോൾ‌ ‍ഞാൻ തന്നെ അമ്മയോട് എനിക്ക് വിവാഹം കഴിക്കാൻ സമ്മതമാണെന്ന് പറ‌ഞ്ഞത്. വിവാഹത്തിന് ആദ്യം എന്റെ വീട്ടുകാർ എതിർത്തു. എന്നാൽ എനിക്ക് ഇഷ്ടമാണെന്നും ,എനിക്ക് കുഴപ്പമില്ലെന്നും ഞാൻ പറഞ്ഞതോടെ അവർ സമ്മതിച്ചു. അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ചേട്ടന്റെ കുടുംബം എന്നെ കാണാൻ വന്നു. അവർ വന്ന് സംസാരിച്ചശേഷമാണ് ചേട്ടൻ‌ എന്നെ കാണാൻ വന്നത്.

ചേട്ടൻ സിനിമയിൽ അഭിനയിക്കുന്ന ആളാണെന്നോ, പ്രോ​ഗ്രാം ചെയ്യാറുണ്ടെന്നോ എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളും ഞാൻ‌ കണ്ടിരുന്നില്ല. പെണ്ണ് കാണാൻ വന്നപ്പോൾ എനിക്ക് കുറച്ച് സംസാരിക്കാനുണ്ടെന്ന് ചേട്ടൻ‌ എന്നോട് പറഞ്ഞു.അദ്ദേഹം സംസാരിച്ചത് അത്രയും, അദ്ദേഹത്തിന്റെ നെ​ഗറ്റീവ്സ് മാത്രമാണ്. ഈ വിവാഹം നടന്നാൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. ഒരുമിച്ച് സിനിമ കാണാൻ പറ്റിയെന്ന് വരില്ല, ബൈക്കിൽ പോകാൻ പറ്റിയെന്ന് വരില്ല, കുട്ടി ഉണ്ടാകുമോയെന്ന് പോലും സംശയമാണ് എന്ന് തുടങ്ങി ചേട്ടനെ കൊണ്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങളെല്ലാം അ​​ദ്ദേഹം എന്നോട് പറഞ്ഞു.

എല്ലാം ഒന്ന് ആലോചിക്കൂ എന്നും അദ്ദേഹം പറഞ്ഞു, പക്ഷെ എല്ലാം കേട്ടതിനുശേഷവും ഞാൻ തീരുമാനത്തിൽ ഉറച്ച് നിന്നു. അങ്ങനെയാണ് വിവാഹം നടന്നത്.വിവാഹം നടക്കുമ്പോൾ എനിക്ക് പത്തൊമ്പത് വയസായിരുന്നു . ഞാൻ അദ്ദേഹത്തിന്റെ ലൈഫിലേക്ക് വന്നശേഷം ചേട്ടൻ പറഞ്ഞ നെ​ഗറ്റീവുകൾ ഒന്നും അല്ലെന്ന് മനസിലായി. ഞാൻ പഠിച്ച ​ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിന്റെ റിസൽട്ട് വന്നത് എന്റെ കല്യാണത്തിനുശേഷമാണ്. സർട്ടിഫിക്കറ്റ് വാങ്ങാൻ പോയതും ഞങ്ങൾ ഒരുമിച്ചാണ്. കുഴപ്പമില്ലാത്ത മാർക്കും ഉണ്ടായിരുന്നു, ഗായത്രി പറഞ്ഞു.