ഇന്നത്തെ നക്ഷത്രഫലം: May 08, 2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, സമ്മാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) കാര്യതടസ്സം, നഷ്ടം, ശത്രുശല്യം, കലഹം, അഭിമാനക്ഷതം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യപരാജയം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, പരീക്ഷാപരാജയം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) കാര്യവിജയം, പരീക്ഷാവിജയം, സ്ഥാനമാനം, ആരോഗ്യം ഇവ കാണുന്നു. നല്ല സന്ദേശങ്ങൾ ലഭിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യതടസ്സം, പരീക്ഷാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന ശ്രമങ്ങൾ പരാജയപ്പെടാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം, അനുകൂലസ്ഥലംമാറ്റ യോഗം, സ്ഥാനക്കയറ്റം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യപരാജയം, മനഃപ്രയാസം, യാത്രാപരാജയം, അലച്ചിൽ, ധനതടസ്സം, നഷ്ടം, പരീക്ഷാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്) കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ചികിത്സകൾ ഫലവത്താവാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യവിജയം, അംഗീകാരം, തൊഴിൽ ലാഭം, സൽക്കാരയോഗം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്) കാര്യപരാജയം, മനഃപ്രയാസം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. കാര്യങ്ങൾ ഭാഗികമായി ശരിയാവാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) കാര്യപരാജയം, പരീക്ഷാപരാജയം, ഇച്ഛാഭംഗം, നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി) കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.