ഇന്ന് അമേരിക്കയിൽ ഒരുകോടിക്ക് അടുത്ത് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻ! നിശാൽ ചന്ദ്രന്റെ ജീവിതത്തെ കുറിച്ചൊരു കുറിപ്പ്

ബാലതാരമായും, നടി കാവ്യ മാധവന്റെ ആദ്യ ഭർത്താവുമായ നിശാൽ ചന്ദ്രനെ പ്രേക്ഷകർക്ക് ഒരുപാട് പരിചിതനാണ്. കുട്ടിക്കാലത്ത് സിനിമകളിലും മറ്റും അഭിനയിച്ചിട്ടുണ്ടെങ്കിലും പഠനത്തിനായിരുന്നു നിശാ ലും കുടുംബവും പ്രധാന്യം നൽകിയിരുന്നത്. നിഷാല്‍ പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ തന്നെ 1998ലാണ് യുഎസിലേക്ക് താരം ഉപരിപഠനത്തിന് പോകുന്നത്. സ്കോളര്ഷിപ്പോടെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടിയ നിശാൽ ഇന്ന് അമേരിക്കയിൽ ഒരു കോടിക്ക് അടുത്ത് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനാണ്.

ഇപ്പോൾ ഭാര്യ രമ്യക്കും, രണ്ടുമക്കൾക്കും ഒപ്പം ന്യൂ ജേഴ്സിയിൽ ആണ് നിഷാൽ താമസിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് നിശാലിന്റെ ചില ചിത്രങ്ങൾ വൈറലായത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയെയും കുറിച്ച് വന്നൊരു കുറിപ്പാണു സോഷ്യൽ മീഡിയയിൽ നിറയുന്നത്. നടി ജീജ അടക്കം ഈ കുറിപ്പ് പങ്കുവച്ചെട്ടുണ്ട്.മൂന്നുമാസം പോലും തികയ്ക്കാത്ത ആദ്യ ദാമ്പത്യം. ഇപ്പോൾ ജോലി യുഎസിലെ ബാങ്കിന്റെ തലപ്പത്ത്. മുൻപ് കുവൈറ്റ് ബാങ്കിൽ മാസം 15 ലക്ഷം രൂപ ശമ്പളം. ആദ്യബന്ധം പിന്നീട് കുടുംബകോടതിയിൽ ഒത്തുതീർപ്പിൽ എത്തിയിരുന്നു. പറഞ്ഞു വരുന്നത്  നടി കാവ്യാ മാധവന്റെ  ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുടെ കാര്യമാണ്.. ആ നിശാൽ ചന്ദ്ര 2013-ൽ വീ ണ്ടും കല്യാണം കഴിഞ്ഞു. മാവേലിക്കരക്കാരി രമ്യയെ. ഇപ്പോൾ വിവാഹ ജീവിതം പതിമൂന്നാം  വര്‍ഷത്തിലേക്ക്.

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടർ എഞ്ചിനീയറിംഗില്‍ ബിരുദവും ടെലികമ്മ്യൂണിക്കേഷന്‍സില്‍ മാസ്റ്റേഴ്സും ഒരുമിച്ചെടുത്ത് പഠിച്ചിറങ്ങി. ശേഷം വാള്‍ സ്ട്രീറ്റിലെ പ്രമുഖ ഇന്‍ വെസ്റ്റ്മെന്റ് ബാങ്കില്‍ കണ്‍സള്‍ട്ടന്റായി ജോലിയിൽ പ്രവേശിച്ചു, അതിനുശേഷം നടിയുമായുള്ള വിവാഹാലോചന വരുന്നത്, പിന്നീട് കാര്യങ്ങൾ വിവാഹത്തിലേക്ക്ത്തി ,എന്നാല്‍ ആ ദാമ്പത്യം മൂന്നു മാസം പോലും തികച്ചില്ല. തന്റെ ആദ്യ വിവാഹത്തെ ഒരു ദുഃസ്വപ്നമായി കാണുന്നുവെന്നാണ് നിശാൽ ഇന്നും പറയുന്നത്. തുടര്‍ന്ന്നിശാലും ,കാവ്യയും വിവാഹ മോചനം നേടി ,പിന്നീടാണ് നിശാല്‍ രണ്ടാം വിവാഹത്തിലേക്ക് കടന്നത്.