
ലഹരിക്കെതിരെ സംസാരിക്കുന്നവരെ അതിരൂക്ഷമായി വിമര്‍ശിച്ച് നടന്‍ വിനായകന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ വിമർശനം, പോസ്റ്റ് രൂപം ഇങ്ങനെ… കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ പൊതു വേദിയിൽ വന്നിരുന്ന് ഡ്രഗിനെ പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും.മയക്കുന്നതെല്ലാം
മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും കുണ്ണയാണേലും. സ്വന്തമായി പൊങ്ങാനാവാതെ മറ്റുള്ളവരുടെ തോളിൽ തൂങ്ങി പൊതുവേദിയിൽ വന്നിരുന്ന്, ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നത്.

ചത്ത ഈ ശവങ്ങളെ പൊതുവേദിയില്‍ കൊണ്ടുവന്ന് ഇരുത്തല്ലേ… ചാകാറായാല്‍ വീട്ടില്‍ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാന്‍ നോക്കുന്നത്… നീയൊക്കെയല്ലേടാ യഥാര്‍ത്ഥ ഡ്രഗ് അഡിക്ട്? എന്നാണ് വിനായകൻ പങ്കുവെച്ചിരിക്കുന്ന കുറിപ്പ്.
എന്നാൽ ഈ പോസ്റ്റിനു താഴെ വരുന്ന കമന്റുകളിൽ പറയുന്നത് നടന്‍ സലിം കുമാറിനെ ഉന്നമിട്ടാണ് വിനായകന്‍റെ ഈ വാക്കുകളെന്നാണ്. ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ് സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയ നടൻ സലിംകുമാർ പരിപാടിക്കു ശേഷ൦ തിരികെ പോകവെ കാൽ വഴുതി വീണിരുന്നു. പെട്ടെന്നു തന്നെ ഒപ്പമുണ്ടായിരുന്നവർ അദ്ദേഹത്തെ പിടിച്ചുയർത്തി.പിന്നീട് കാറിലേക്ക് അദ്ദേഹം സ്വയം നടന്നു പോകുകയും ചെയ്തു.ഈ പശ്ചാത്തലത്തിലാണ് വിനായകന്റെ ഈ പോസ്റ്റെന്നും പറയുന്നുണ്ട്.












