
എണ്‍പതുകളില്‍ മലയാളത്തിലെ വളരെ തിരക്കേറിയ നായികയായിരുന്നു നടി സീമ, സംവിധായകനായ ഐ.വി. ശശിയാണ് സീമയുടെ ജീവിത പങ്കാളി, സിനിമയിലെ നല്ല നായികാനായകന്മാരയായിരുന്നു സീമയും, ജയനും, ഇപ്പോൾ ജയനെ കുറിച്ച് സീമ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെയും ശശിയേട്ടന്റെയും പ്രണയത്തിന് സിനിമയിൽ നിന്ന് ഏറ്റവും കൂടുതൽ സപ്പോർട്ട് നൽകിയത് ജയേട്ടനായിരുന്നു. ഞങ്ങളുടെ വിവാഹദിവസം വെളുപ്പിനുതന്നെ ജയേട്ടൻ ശശിയേട്ടന്റെ വീട്ടിലെത്തിയിരുന്നു സീമ പറയുന്നു.

മാങ്കാട് ദേവീക്ഷേത്രത്തിൽ വെച്ച് ജ്യേഷ്ഠൻ്റെ സ്ഥാനത്ത് നിന്ന് ശശിയേട്ടന്റെ കാൽ കഴുകി, കുട പിടിച്ച് കൊണ്ടുവന്നതും എന്റെ കൈ പിടിച്ച് ശശിയേട്ടന്റെ കയ്യിലേൽപ്പിച്ചതും ജയേട്ടനായിരുന്നു. സഹോദരങ്ങളില്ലാത്ത എനിക്ക് മൂത്ത ജ്യേഷ്ഠനായിരുന്നു അദ്ദേഹം.സിനിമയിൽ എനിക്ക് മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് ജയേട്ടനോടായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ജയേട്ടൻ അപമൃത്യുവിന് ഇരയായത്.
പല ദുരന്തങ്ങളെയും അവിശ്വസനീയമെന്ന് നമ്മൾ പറയാറുണ്ടല്ലോ. പക്ഷേ, ജയേട്ടന്റെ മരണംപോലെ ആ വാക്ക് ഇത്രമേൽ അർത്ഥവത്തായ ഒരു ദുരന്തം മലയാള സിനിമയിൽ ഉണ്ടായിക്കാണില്ല, സീമ പറഞ്ഞു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ ഈ വെളിപ്പെടുത്തൽ. അതേസമയം ഒരുകാലത്തെ മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു സീമ. സീമയും, ജയനും ചേർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.












