തന്റെ കരിയറിലെ ശക്തമായ കഥാപത്രം സാലി തന്നെയാണ്, അത്രയേറെ ഇഷ്ട്ടമാണ് ആ കഥാപാത്രത്തെ; ശാരി

മലയാള സിനിമയിൽ ബാലതാരമായി എത്തിയ നടിയാണ് ശാരി. പത്മരാജന്റെ ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ അരങ്ങേറിയത്. ത്മരാജന്‍ സംവിധാനം ചെയ്ത ദേശാടനനക്കിളി കരയാറില്ല എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ശാരി ആയിരുന്നു, ഇപ്പോൾ ഈ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ശാരി, ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ ‘സാലി’ എന്നാകും എന്റെ മറുപടി, ‘ദേശാടനക്കിളി കരയാറില്ല’ എന്ന സിനിമയിലെ സാലി എന്ന കഥാപാത്രം വലിയ വെല്ലുവിളി തന്നെയായിരുന്നു.

പത്മരാജന്‍ സിനിമകളില്‍ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ സിനിമകളില്‍ ഒന്നാണ് ദേശാടനക്കിളി എന്ന് പലരും പറയാറുണ്ട്. സിനിമയുടെ ആഴങ്ങള്‍ എന്താണെന്ന് അനുഭവിച്ചറിഞ്ഞ സിനിമയായിരുന്നു അത്. അതിലെ പ്രധാന കഥാപാത്രമാകാന്‍ പത്മരാജന്‍ സാര്‍ എന്നെ തെരഞ്ഞെടുത്തത് എന്നിലെ നടിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡായിട്ടാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്, ശാരി പറയുന്നു.

അതേസമയം, തമിഴിലും കന്നഡയിലും തെലുങ്കിലും മികച്ച വേഷങ്ങള്‍ ചെയ്ത നടിയാണ് ശാരി. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ശാരിയെ തേടിയെത്തിയിരുന്നു. ഇപ്പോളും നടി സിനിമയിൽ സജീവമായി തുടരുകയാണ്,