
തിര എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാൻ തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിച്ചാണ് സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുന്നതും. ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമക്ക് ശേഷം തന്നെത്തേടി തമിഴില്‍ നിന്ന് ഓഫറുകള്‍ വന്നിട്ടുണ്ടായിരുന്നു, അങ്ങനെ കഥയുടെ കാര്യങ്ങള്‍ ഡിസ്കസ് ചെയ്യാന്‍ വേണ്ടി ആ പടത്തിന്റെ ആള്ക്കാര് എല്ലാ ആഴ്ചയും എന്നെ കാണാന്‍ എറണാകുളത്തേക്ക് വരാറുണ്ടായിരുന്നു. അങ്ങനെ ഇവര്‍ ഓരോ തവണ വരുമ്പോഴും എന്റെ ഓരോ പടത്തിന്റെ പോസ്റ്ററാണ് കണ്ടത്.

ഓരോ ആഴ്ചയും പുതിയ പുതിയ പടം ഇറങ്ങുന്നത് കണ്ടപ്പോള്‍ ഞാന്‍ ഇവിടത്തെ വലിയ നടനാണെന്ന് അവര്‍ ചിന്തിച്ചു. അതിലൊരു പുള്ളി എന്നോട് ‘നിങ്ങള്‍ക്ക് എല്ലാ ആഴ്ചയും സിനിമകളുണ്ടല്ലോ, എല്ലാം ഹിറ്റാണോ’ എന്ന് ചോദിച്ചു. എനിക്ക് സത്യം പറയാന്‍ പറ്റൂലല്ലോ. അവര്‍ക്ക് ബാക്കിയൊന്നും അറിയില്ല. എല്ലാം ഹിറ്റാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. സത്യമെന്താണെന്ന് നമുക്കല്ലേ അറിയുള്ളൂ നടൻ പറയുന്നു.
അതേസമയം , ധ്യാന്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’. ടോവിനോയുടെ മിന്നല്‍ മുരളി നിര്‍മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്റെ നിര്‍മാതാക്കള്‍. മലയാളത്തിലെ ആദ്യത്തെ സിനിമാറ്റിക് യൂണിവേഴ്സിന് ഈ ചിത്രത്തിലൂടെ തുടക്കം കുറിച്ചു. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്, രാഹുല്‍. ജി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍.












