കേസിന് പിന്നില്‍ ആരുടെയോ കുബുദ്ധിയാണ്! തട്ടിക്കൊണ്ട് പോയി പണം അപഹരിച്ചെന്ന പരാതിയില്‍ പ്രതികരിച്ച് നടന്‍ കൃഷ്ണകുമാറും, ദിയയും

തട്ടിക്കൊണ്ട് പോയി പണം അപഹരിച്ചെന്ന പരാതിയില്‍ പ്രതികരിച്ച് നടന്‍ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും.തങ്ങള്‍ പരാതി നല്‍കാന്‍ പോയപ്പോഴും ഒട്ടും സുഖകരമല്ലാത്ത ഭാഷയും ശരീരഭാഷയുമാണ് പൊലീസും സിഐയും സ്വീകരിച്ചത്. അന്ന് വൈരാഗ്യ ബുദ്ധിയോടെയാണ് അവര്‍ സംസാരിച്ചത്. പരാതിക്കാരുടെ കൈവശം തങ്ങള്‍ക്കെതിരേ തെളിവുകളൊന്നുമില്ല. കേസിന് പിന്നില്‍ ആരുടെയോ കുബുദ്ധിയാണ്. എന്നാൽ ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി പണം തട്ടുന്നതിന്റെ അടക്കം തെളിവുകള്‍ കൈവശമുണ്ട്, കൃഷ്ണകുമാറും മകളും മാധ്യമങ്ങളോട് പറയുന്നത്.

പരാതിക്കാരായ യുവതികള്‍, മകളുടെ ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി പണം തട്ടുന്നതിന്റെ വീഡിയോ കൈയിലുണ്ട്. കുറ്റം സമ്മതിക്കുന്നതിന്റെ വീഡിയോയും കൈവശമുണ്ട്. കൊടുക്കാന്‍ കഴിയുന്ന മുഴുവന്‍ തെളിവുകളും പൊലീസില്‍ കൊടുത്തു. പൊലീസ് ബാക്കിയുള്ളത് ശേഖരിച്ചു. പരാതിക്കാരുടെ ഭാഗത്ത് നിന്ന് ഒരു തെളിവും അവിടെ കൊടുത്തതായി കാണുന്നില്ല. പരാതിയില്‍ ആരോപിക്കുന്നത് പോലെ തട്ടിക്കൊണ്ട് പോകുന്നതിന്റെയോ കെട്ടിയിട്ട് മര്‍ദിച്ചതിന്റെയോ ഒരു ചീത്ത വാക്ക് പറയുന്നതിന്റെയോ പോലും തെളിവ് അവരുടെ കൈയിലില്ല.

ഇത് കൗണ്ടര്‍ കേസാണ്. പൊലീസ് സേന 99 ശതമാനവും നല്ലവരാണ്. ഇതില്‍ ചില പുഴക്കുത്തുകളുണ്ടാവും. ഏതോ ഒരാളുടെ കുബുദ്ധി ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരാതിക്കാരുടെ പുറകില്‍ ആരോ ഉണ്ട്. ആ കുട്ടികള്‍ ഇതിനുള്ള കപ്പാസിറ്റിയുള്ളവരല്ല. ദിയയുടെ കല്യാണം മുതലുള്ള എല്ലാ ചടങ്ങിലും കൂടെ നിന്നവരാണ് അവര്‍. ദിയ പറയുന്നത് , ഒരിക്കല്‍ പോലും അവരെ സംശയിച്ചിരുന്നില്ല.പരാതിയെ ഗൗരവത്തില്‍ കണ്ടതുകൊണ്ടാണ് ആഭ്യന്തരവകുപ്പ് കൂടി ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ച് പരാതി നല്‍കിയത്. അവധി ദിവസങ്ങള്‍ നോക്കി കരുതിക്കൂട്ടിയാണ് ജാമ്യമില്ലാ വാറന്റ് പുറത്തിറക്കിയത്.ജീവിതത്തില്‍ ആദ്യമായി കാണുന്നയാള്‍ക്ക് നമ്മളോട് വൈരാഗ്യം തോന്നണമെന്നില്ല. രാഷ്ട്രീയപരമായോ വേറെന്തെങ്കിലും ബുദ്ധിമുട്ട് നമ്മളോട് സിഐയ്ക്കുണ്ടോ എന്ന് അറിയില്ല. കോടതിയേലേക്കെ നമുക്ക് പോകാന്‍ കഴിയൂ. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിട്ടുണ്ട്, കൃഷ്ണകുമാർ പറയുന്നു.