സുരക്ഷ ടെസ്റ്റ് ചെയ്യാൻ കാറുകൾ കൂട്ടിയിടിപ്പിച്ചു; ടാറ്റ എസ്.യു.വി സിയേറയ്ക്ക് കയ്യടി

ടാറ്റയുടെ ഐതിഹാസിക എസ്.യു.വിയായ സിയേറയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് വാഹനലോകം. പഴയ ഓർമകളെ ഉണർത്തുക മാത്രമല്ല പുതിയ സിയേറ ചെയ്യുന്നത്.

ടാറ്റാ മോഡലുകളിൽ മുൻപ് കണ്ടിട്ടില്ലാത്ത നിരവധി സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്ന നാഴികക്കല്ലായ ഒരു എസ്‌യുവിയായാണ് ഇതിന്റെ തിരിച്ചുവരവ്. ഇപ്പോഴിതാ കാറിന്റെ സുരക്ഷ എത്രത്തോളം ഉണ്ടെന്നു കാണിക്കാൻ വേണ്ടി രണ്ട് സിയേറ കാറുകൾ കൂട്ടി ഇടിപ്പിച്ചുകൊണ്ടാണ് വാഹന പ്രേമികൾക്ക് മുന്നിലേക്ക് സേഫ്റ്റി ബെഞ്ച്മാർക്ക് അടയപ്പെടുത്തുന്നത്. ഈ കാർ ടു കാർ ക്രാഷ് വീഡിയോയും ആളുകൾ ഏറ്റെടുക്കുന്നു.

11.49 ലക്ഷം രൂപ എക്സ്-ഷോറൂം വില ആരംഭിക്കുന്ന സിയേറ, കമ്പനിയുടെ ICE എസ്‌യുവി നിരയിൽ കർവിനും ഹാരിയറിനും ഇടയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. സിയേറയുടെ നൂതനമായ ത്രീ-സ്ക്രീൻ ഡാഷ്‌ബോർഡ് ഒരു ടാറ്റ വാഹനത്തിൽ ലഭിക്കുന്ന ആദ്യ സവിശേഷതയാണ്. ഇത് ക്യാബിന് പ്രീമിയവും സാങ്കേതികവിദ്യയിൽ മുന്നിട്ടുനിൽക്കുന്നു.