പ്രസവ വേദന പോലെ ആയിരുന്നു തന്റെ സർജറിയും ; രഞ്ജു രഞ്ജിമാർ

കേരളത്തിലെ ഏറെ ശ്രദ്ധേയായ ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാർ.എന്നാൽ ഈ നിലയിലേക്ക് എത്താൻ അവർ നടത്തിയ യാത്രകൾ ഏറെ ദുർഘടവും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. അക്കാര്യം പലപ്പോഴും രഞ്ജു തുറന്നു പറഞ്ഞിട്ടുമുണ്ട്. ഒരഭിമുഖത്തിൽ ര‍ഞ്ജു ഇതേക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സർജറി തനിക്ക് ജീവൻ മരണ പോരാട്ടം പോലെയായിരുന്നെന്ന് രഞ്ജു പറയുന്നു.

സ്ത്രീയാകാനുള്ള സർജറി തനിക്ക് ജീവൻ മരണ പോരാട്ടം പോലെയായിരുന്നെന്ന് രഞ്ജു പറയുന്നു. ഒരു സ്ത്രീ അനുഭവിക്കുന്ന പ്രസവ വേദന ലോകത്താർക്കു പറഞ്ഞാലും മനസിലാകില്ല. അത് അനുഭവിക്കുക തന്നെ വേണം. അതുപോലെയാണിതും. സർജറിക്കു ശേഷം ഞാൻ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഹോർമോണൽ ഇംബാലൻസ്, എല്ലിന്റെ പ്രശ്നങ്ങൾ, ഹാർട്ട്, ലിവർ പ്രശ്നങ്ങൾ എന്നിവയെല്ലാം. കാരണം സർജറിക്ക് ശേഷം ഞാനൊരുപാ‌ട് ഹോർമോൺ എടുക്കുന്നുണ്ടെന്നും രഞ്ചു പറയുന്നു.

അതേസമയം കരിയറിന്റെ തുടക്കകാലത്ത് രഞ്ജു ഒരുപാടു ബുദ്ധിമുട്ടിയിരുന്നു. എന്നാലിന്ന് ഡോറ എന്ന ബ്രാൻഡിലൂടെ ഒട്ടനവധി പേരെ തൊഴിലിലേക്കും നയിക്കുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ട് ഇന്ന് രഞ്ജു. എന്നാൽ ഈ നിലയിലേക്ക് എത്താൻ അവർ നടത്തിയ യാത്രകൾ ഏറെ ദുർഘടവും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. അക്കാര്യം പലപ്പോഴും രഞ്ജു തുറന്നു പറഞ്ഞിട്ടുമുണ്ട്. ഒരഭിമുഖത്തിൽ ര‍ഞ്ജു ഇതേക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.