
ദീപകിന്റെ ആത്മഹത്യയിൽ ഷിംജിത റിമാൻഡിലായതിന് പിന്നാലെ സ്ത്രീകൾ പ്രതികരിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നടി ഷൈലജ.
പ്രതികരിക്കുന്ന സ്ത്രീകളെ സമൂഹം ഒറ്റപ്പെടുത്തും. അതിക്രമങ്ങളോട് പ്രതികരിച്ചു കൊണ്ടിരുന്ന ഒരു കുറഞ്ഞ ശതമാനം സ്ത്രീകളുടെ എങ്കിലും ധൈര്യത്തെ ഇല്ലാതാക്കാനാണ് ഇപ്പോൾ സംഘടിതമായി രംഗത്തിറങ്ങിയിട്ടുള്ള നല്ലവരായ ചേട്ടന്മാർ ശ്രമിക്കുന്നത്.
നല്ലവരായ പുരുഷന്മാരെ മുഴുവൻ നശിപ്പിക്കുന്നവരാണ് സ്ത്രീകൾ എന്ന് തോന്നിപ്പിക്കുന്ന ഒരു ട്രെൻഡ് ദീപക്കിന്റെ മരണത്തിനുശേഷം വന്നിട്ടുണ്ട്.
ഒരു പുരുഷന്റെ കൈ സ്വന്തം ശരീരത്തിലേക്ക് വരുന്നത് വരെ നോക്കി നിൽക്കേണ്ടതില്ല. മറ്റൊരു പെണ്ണിനോട് അപമര്യാദയായി പെരുമാറുമ്പോഴും പ്രതികരിക്കാം. സമൂഹത്തിൽ നടക്കുന്ന ഏത് നീതികേടിനോടും നമുക്ക് പ്രതികരിക്കാം.
സ്ത്രീയുടെ മുഖത്തുനോക്കി സംസാരിക്കുന്നത് മുതൽ മാന്യമായി അവരോട് പെരുമാറാൻ വരെ നമ്മൾ നമ്മുടെ ആൺകുട്ടികളെ മനസ്സിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു.
സ്ത്രീകൾ കൂടുതൽ ജാഗ്രതയോടെ പ്രതികരിക്കുക തന്നെ വേണം.സ്ത്രീകൾ പ്രതികരിക്കും എന്നുള്ള ഒരു ജാഗ്രത പുരുഷനുണ്ടാകുന്നതും വളരെ നല്ലതാണ്. 45 വയസ് പ്രായത്തിനിടയിൽ നടിക്ക് നേരിടേണ്ടി വന്ന സമാന അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഷൈലജ ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നത്.











