ഹീ-മാൻ വീണ്ടും വരുന്നു; ‘മാസ്റ്റേഴ്സ് ഓഫ് ദി യൂണിവേഴ്സ്’ ആവേശകരമായ ടീസർ പുറത്തിറങ്ങി

തൊണ്ണൂറുകളിലെ കുട്ടികളുടെ ഹരമായിരുന്ന സൂപ്പർ ഹീറോ ‘ഹീ-മാൻ’ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാലോകം. ‘മാസ്റ്റേഴ്സ് ഓഫ് ദി യൂണിവേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നിക്കോളാസ് ഗലിറ്റ്‌സീൻ ആണ് ചിത്രത്തിൽ ഹീ-മാനായി വേഷമിടുന്നത്. ട്രാവിസ് നൈറ്റ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ മറ്റ് താരനിരയും ശ്രദ്ധേയമാണ്. ജേർഡ് ലെറ്റോ ആണ് വില്ലൻ കഥാപാത്രമായ സ്കെലെറ്ററായി എത്തുന്നത്. ഇഡ്രിസ് എൽബ (ഡങ്കൻ), മൊറെന ബക്കാറിൻ (സോർസറസ്) എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. അലിസൻ ബ്രീ, ജെയിംസ് പ്യുവർഫോയ് തുടങ്ങിയവരും ഈ ആക്ഷൻ ചിത്രത്തിന്റെ ഭാഗമാണ്.

എംജിഎം നിർമ്മിക്കുന്ന ഈ ചിത്രം ആമസോൺ എംജിഎം സ്റ്റുഡിയോസും സോണി പിക്ചേഴ്സും ചേർന്നാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. ആരാധകർ ഏറെ കാലമായി കാത്തിരിക്കുന്ന ഈ ചിത്രം 2026 ജൂൺ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. നൊസ്റ്റാൾജിയ ഉണർത്തുന്ന പോരാട്ടവീര്യവുമായി എത്തുന്ന ഹീ-മാൻ ബോക്സ് ഓഫീസിൽ തരംഗമാകുമെന്നാണ് പ്രതീക്ഷ.