കേരളത്തിലെ പണിമുടക്ക് മാത്രമേ ഇങ്ങനുള്ളു; ലോറി ഡ്രൈവറും, V.D സതീശനും

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് അവസാനിക്കാൻ ഇനിയും മണിക്കൂറുകൾ ബാക്കി കിടക്കുന്നു. കേരളത്തില്‍ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നതിനാല്‍ സംസ്ഥാനം പൂര്‍ണ്ണമായും സ്തംഭിച്ചെന്ന് തന്നെ പറയാം.

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ്, കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉള്‍പ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് പണിമുടക്കിന്റെ ഭാഗമായത്. ഇതിനിടയ്ക്ക് പണി മുടക്കിനെ സ്വാഗതം ചെയ്യാതെ ഒരു ലോറി ഡ്രൈവർ തന്റെ പണി തുടർന്നപ്പോൾ സമരാനുകൂലികൾ എതിർപ്പുമായി വന്നു. ഈ സമരം ഒക്കെ നടത്തിയിട്ട് ഉന്നയിക്കുന്ന ആവശ്യങ്ങൾ ഒക്കെ നടപ്പിലാക്കുമോ എന്നാണ് ജനജീവിതം ദുരിതത്തിൽ ആക്കുന്ന സമരത്തെ അനുകൂലിക്കാത്തവരുടെ ചോദ്യം.

കേരളത്തിൽ അല്ലാതെ ഇന്ത്യയിൽ വേറെ എവിടെയെങ്കിലും ഒരു പണിമുടക്കിനെ ബന്ദിനും ഹർത്താലിനും സമാനമായ സാഹചര്യത്തിൽ കൊണ്ടെത്തിക്കുന്നുണ്ടോ എന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിക്കുന്നത്.