
ഇന്ന് തെന്നിന്ത്യൻ നടിയായ പ്രേമത്തിലെ മേരി ആയെത്തിയ അനുപമ പരമേശ്വരന്റെ പിറന്നാൾ ആണ്. പിറന്നാൾ ദിനത്തിലെ അനുപമയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
ഒരു അവാർഡ് വേദിയിൽ വെച്ച് നടൻ ധ്രുവ് വിക്രം അനുപമയെ ബർത്ത് ഡേ വിഷ് ചെയ്യുമ്പോൾ നാണം കുണുങ്ങി ബ്ലഷ് ചെയ്യുന്ന അനുപമയുടെ വീഡിയോ ആണിത്. ബൈസൺ എന്ന സിനിമയിൽ ഇവരായിരുന്നു ജോഡികൾ. ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച സമയം തൊട്ടേ ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നൊക്കെയുള്ള ഗോസിപ്പ് നില നിൽക്കുന്നുണ്ട്. അതിനിടയ്ക്കാണ് ഈയൊരു വീഡിയോയുടെ എൻട്രി.
View this post on Instagram
ഇരുവരും തമ്മിൽ പ്രണയത്തിൽ തന്നെ അതുകൊണ്ടാണ് ഇത്ര നാണം അനുപമയ്‌ക്കെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ. അതോടൊപ്പം വേദിയിൽ വെച്ച് രാത്രി 2 മണിക്ക് തനിക്ക് കോൾ ചെയ്യാൻ പറ്റുന്ന ഒരു കോ – സ്റ്റാർ ആരാണെന്ന് അവതാരക ചോദിച്ചപ്പോൾ അനുപമ പറഞ്ഞത് ധ്രുവ് എന്നായിരുന്നു.
View this post on Instagram
തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് ഇരുവരും പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട് . ഇരുവരും ഒരുമിച്ചെത്തിയ മാരി സെൽവരാജ് സംവിധാനം ചെയ്ത ‘ബൈസൺ’ എന്ന ചിത്രത്തിന്റെ ഭാഗമെന്ന് സംശയിക്കുന്ന, ഇരുവരും ചുംബിക്കുന്ന ഒരു ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട് പുറത്തുവന്നതാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്.
അതേസമയം അനുപമക്ക് ഇന്ന് 30 വയസ് ആയിരിക്കുകയാണ് . ധ്രുവ് വിക്രമിന് 28 ഉം. നടൻ വിക്രമിന്റെ മകൻ കൂടിയാണ് ധ്രുവ് വിക്രം .











