
സംവിധായകൻ ബി. ഉണ്ണികൃഷ്ണനെ കുറിച്ച് നടി നീതു കൃഷ്ണ പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു. സിനിമ എന്ന വലിയ കുടുംബത്തിലെ ഒരു തുടക്കക്കാരി ആയിട്ടും നൽകിയ പരിഗണനയ്ക്കും സ്നേഹത്തിനും നീതു അദ്ദേഹത്തോട് നന്ദി പറയുന്നു.
View this post on Instagram
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “പ്രതിഛായ” യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് യൂട്യൂബ് വെബ് സീരീസുകളിലൂടെയും മറ്റും സുപരിചിതയായ നീതു കൃഷ്ണ.
View this post on Instagram
സാറിന്റെ അച്ചടക്കത്തിനും, ജോലിയിൽ തന്നെപ്പോലൊരു തുടക്കക്കാരിയുടെ നിലവാരത്തിലേക്ക് ഇറങ്ങിവന്ന് തന്നെ നയിച്ചതിനും നന്ദി. സർ നൽകിയ സുരക്ഷിതബോധത്തിനും ഏറ്റവും കംഫർട്ടബിൾ ആയ ഒരു സാഹചര്യത്തിൽ സിനിമയെ അനുഭവിക്കാൻ തനിക്ക് അവസരം നൽകിയതിനും നന്ദി എന്നാണ് നീതുവിന്റെ വാക്കുകൾ..











