
സാരിയിൽ അതീവ സുന്ദരിയായുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി എസ്തർ അനിൽ. നീല നിറത്തിലുള്ള സാരി ധരിച്ചാണ് എസ്തർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് എസ്തറിന്റെ ചിത്രങ്ങൾക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. എസ്തറിന്റെ ലുക്ക് അടിപൊളിയായിട്ടുണ്ടെന്ന് ആരാധകർ കുറിക്കുന്നു.
ഇതിനു മുൻപും എസ്തർ ഇത്തരത്തിൽ കിടിലൻ മേക്കോവർ ഫോട്ടോ ഷൂട്ടുമായെത്തി ആരാധകരെ ആകർഷിച്ചിട്ടുണ്ട്.
അതേസമയം ‘ദൃശ്യം 3’യാണ് എസ്തറിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ‘ദൃശ്യ’ത്തിന്റെ ആദ്യ ഭാഗത്തിൽ അഭിനയിക്കുമ്പോൾ 12 വയസ്സായിരുന്നു എസ്തറിന് പ്രായം. മോഹൻലാലിന്റെയും മീനയുടെയും ഇളയ മകൾ ആയിട്ടാണ് ചിത്രത്തിൽ എസ്തർ അഭിനയിക്കുന്നത്. ഇപ്പോൾ എസ്തർ പിജിയും കഴിഞ്ഞിരിക്കുന്നു. അടുത്തിടെയാണ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും എസ്തർ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.
മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് എസ്തർ ലണ്ടനിലിൽ ഉപരിപഠനത്തിന് പോയത്.











