എന്റെ പണി അഭിനയം ആണ്, അല്ലാതെ അതല്ല !! ഷാരൂഖ് ഖാനോട് അന്ന് നയൻ‌താര പറഞ്ഞ വാക്കുകൾ

തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാവരുടെയും പ്രീയപ്പെട്ട നായികയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ വിശേഷിപ്പിക്കുന്നത്. സിനിമയില്‍ വന്ന് കാലം മുതല്‍ നിരവധി ഗോസിപ്പുകളിലും മറ്റും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനെ എല്ലാം മറികടന്ന് തനിക്ക് സിനിമയില്‍ സ്വന്തമായി ഒരു പേര് നേടി എടുത്തിരിക്കുകയാണ് താരം. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നയന്‍താര. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവുണ്ടെന്ന് തെളിയിച്ച താരം മുന്‍പ് നിരസിച്ച അവസരത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്.

nayanthara

ബോളിവുഡ് സ്റ്റാർ ഷാരൂഖാന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ചെന്നൈ എക്സ്പ്രസ്സ്, ചെന്നൈ എക്‌സ്പ്രസിലേക്ക് നയന്‍സിനും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ താരം ആ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും അരങ്ങേറുകയാണ് ഇപ്പോള്‍.  ചിത്രത്തിലെ നായികയായി എത്തിയത് ദീപിക പദുകോൺ ആയിരുന്നു. പ്രിയാമണിയും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഗാനരംഗത്തായിരുന്നു താരമെത്തിയത്. പ്രിയാമണിക്ക് മുന്‍പായാണ് സംവിധായകന്‍ നയന്‍താരയെ സമീപിച്ചത്. എന്നാൽ നയൻ‌താര എന്തിനാണ് അത് നിരസിച്ചത് എന്ന് ഇതുവരെ താരം വ്യക്തമാക്കിയിട്ടില്ല.

sharukhan

ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനായി ഒരവസരം കിട്ടിയിട്ടും നയൻതാര അത് നിരസിക്കുക ആയിരുന്നു, ചെന്നൈ എക്‌സ്പ്രസിലേക്ക് പകരക്കാരിയായെത്തിയത് പ്രിയാമണിയായിരുന്നു. കരിയറിലെ മികച്ച അവസരങ്ങളിലൊന്നായിരുന്നു ആ ഗാനരംഗമെന്നായിരുന്നു താരം പറഞ്ഞത്. ഷാരുഖാനോടൊപ്പം ഒരവസരത്തിനായി കാത്തിരിക്കുന്ന സമയത്താണ് പ്രിയാമണിക്ക് അവസരം കിട്ടിയത്. വളരെ സന്തോഷത്തോടെ താരം അത് സ്വീകരിക്കുക ആയിരുന്നു.