താരങ്ങൾക്ക് പരസ്പരം പൊരുത്തപ്പെട്ട് പോകാൻ പറ്റില്ലെങ്കിൽ പരമ്പര നിർത്താം; നിർമ്മാതാവ് പറഞ്ഞതിനെ കുറിച്ച് സുചിത്ര

ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന പരമ്പരക്ക് ആരാധകർ ഏറെയാണ്, മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു പരമ്പര ആണ് വാനമ്പാടി, ഇപ്പോൾ സീരിയൽ അതിന്റെ ക്ലൈമാക്സിലേക്ക് കടന്നിരിക്കുകയാണ്. പരമ്പരയിലെ പത്മിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുചിത്രയും പ്രേക്ഷകർക്ക് വളരെ പരിചിതമാണ്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കിലും താരത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. താരങ്ങളും പരമ്പര അവസാനിപ്പിക്കുന്നതിനെ കുറിച്ച് രംഗത്ത് വന്നിരുന്നു.

ഇപ്പോൾ താരം സുചിത്ര അതിനെ പറ്റി പറഞ്ഞിരിക്കുകയാണ്. തുടക്കത്തിൽ താരങ്ങൾ എല്ലാം വളരെ ഒരുമയോടെ ആയിരുന്നു അഭിനയിച്ചിരുന്നത്, എന്നാൽ പോകെ പോകെ എല്ലാം കൈവിട്ട അവസ്ഥയായിരുന്നുവെന്ന് സുചിത്ര പറയുന്നു. സീരിയല്‍ നിര്‍ത്താനാണ് അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങെ ചെയ്യാമെന്നായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും താരം അറിയിച്ചു.

പരമ്പരയ്ക്കെതിരെ ചില അഭിനേതാക്കള്‍ പരസ്യമായി വന്നതും വലിയ പ്രശ്നമായി മാറിയിരുന്നു. ഇതെല്ലാം സീരിയലിന്റെ ചിത്രീകരണത്തേയും ബാധിതക്കാനിടയായിരുന്നു. അതുകൊണ്ടാണ് 1000 എപ്പിസോഡില്‍ സീരിയല്‍ നിര്‍ത്താന്‍ തീരുമാനിച്ചതെന്നും അപ്രതീക്ഷിതമായി കൊവിഡ് പ്രതിസന്ധി വന്നതോടെ ആ തീരുമാനം നടപ്പിലാക്കുകയായിരുന്നുവെന്നും സുചിത്ര അഭിമുഖത്തില്‍ പറയുന്നു.

സീരിയലിൽ അഭിനയിക്കുന്നതിന് മുൻപ് തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു, എന്നാൽ അത് തനിക്ക് സ്വീകരിക്കാൻ കഴിഞ്ഞില്ല എന്ന് സുചിത്ര പറയുന്നു. വിവാഹം ഉടൻ ഉണ്ടാകുമെന്നും, തനിക്ക് പറ്റിയ ആളെ നോക്കികൊണ്ടിരിക്കുകയാണ് എന്നും അങ്ങനെ ഒരാളെ കിട്ടിയാൽ ഉടൻ തന്നെ കാണുമെന്നും താരം പറയുന്നു.