വിവാഹം കഴിക്കാനുള്ള നിബന്ധനകൾ തുറന്നു പറഞ്ഞു മഡോണ!

Madonna about marriage
Madonna about marriage

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. വളരെ അവിചാരിതമായാണ് താൻ സിനിമയിലേക്ക് എത്തിയതെന്ന് താരം മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. പ്രേമം വൻ ഹിറ്റായി മാറിയതോടെ മഡോണയുടെ ഇൻഡസ്ട്രിയൽ വാല്യൂ ഉയർന്നു. അതിനു ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ താരം ചെയ്തു. കുറച്ചു നാളായി അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് മഡോണ. എങ്കിൽ പോലും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ താരം മറക്കാറില്ല.
ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് മനസുതുറക്കുകയാണ് മഡോണ. വീട്ടിൽ ഇപ്പോൾ വിവാഹത്തെ കുറിച്ച് അച്ഛനും അമ്മയും സംസാരിച്ചു തുടങ്ങി. എന്നാൽ അതിനു മുൻപ് എനിക്ക് കുറച്ച് ലക്‌ഷ്യം ഉണ്ട്. അത് ചെയ്തു തീർക്കണം എന്നാണ് എന്റെ ആഗ്രഹം. ഇനി കല്യാണം കഴിക്കണം എന്നാണ് എനിക്ക് നാളെ തോന്നുന്നതെങ്കിൽ അങ്ങനെ ചെയ്യും. കല്യാണം കഴിക്കാൻ പോകുന്നത് എന്റെ അതെ സ്വഭാവം ഉള്ള ഒരാളെ ആണെങ്കിൽ നന്നായിരിക്കും.
സ്ഥിരം ദാമ്പത്യം പോലെ ഭർത്താവിനോട് ചോദിച്ചിട്ടേ അത് ചെയ്യാവൂ, ഇവിടെ പോകാവൂ എന്നൊക്കെ നിബന്ധനകൾ വെക്കുന്ന ആൾ ആകരുത്. ഇഷ്ട്ടം ഉള്ളത് ചെയ്യാനുള്ള സ്വാതന്ത്രം തരുന്ന ഒരാൾ ആയിരിക്കണം. ഒരു കാര്യത്തിലും നിയന്ത്രണങ്ങൾ വെക്കാത്ത ഒരാൾ. വിവാഹത്തിന് മുൻപ് എനിക്ക് ഒരു ഫാ൦ തുടങ്ങണമെന്ന ആഗ്രഹം ഉണ്ട്. അതിന് വേണ്ടി കുറച്ച് ക്യാഷ് ഉണ്ടാക്കി സ്ഥലം വാങ്ങിക്കണം. അവിടെ കൃഷി ചെയ്യണം. പൂർണമായും പ്രകൃതിയോട് ഇണങ്ങിയുള്ള ഒരു ജീവിതം. അതാണ് എന്റെ സ്വപ്നം. മഡോണ പറഞ്ഞു.