ഉർവശിയെ അപമാനിക്കുന്നതിന് തുല്യമാണ് ലേഡി മോഹൻലാൽ എന്ന വിശേഷണം, തുറന്നടിച്ച് സത്യൻ അന്തിക്കാട്!

ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ…

Sathyan annthikkadu about urvashi

ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിവുള്ള നടികളിൽ ഒരാൾ. പലപ്പോഴും ഒരു നായക നടിക്ക് ഇത്ര അനായസമായി ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പ്രേക്ഷകർ പോലും അത്ഭുതപെട്ടിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് വന്ന താരം അഭിനയരംഗത്ത് പതിറ്റാണ്ടുകൾ പിന്നിടുകയാണ് ഇപ്പോൾ. ഉർവ്വശിയുടേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ സൂരരൈ പോട്ടര് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.urvashi
ചിത്രം കണ്ട ശേഷം അതിലെ ഉർവശിയുടെ അഭിനയത്തിലെ അഭിനന്ദിക്കാതെ പ്രേക്ഷകർ കുറവാണ്. തനിക്ക് ലഭിച്ച കഥാപാത്രത്തെ വളരെ മോനോഹരമായാണ് ഉർവശി അവതരിപ്പിച്ചിരിക്കുന്നത്. നയന്താരയ്ക്കൊപ്പമുള്ള താരത്തിന്റെ മൂക്കുത്തി അമ്മൻ എന്ന ചിത്രവും താരത്തിന് മികച്ച അഭിപ്രായമാണ് നേടിക്കൊടുക്കുന്നത്. റിയൽ ലേഡി സൂപ്പർസ്റ്റാർ എന്നാണ് സിനിമ കണ്ട ഓരോ പ്രേക്ഷകരും ഉർവശിയെ വിശേഷിപ്പിക്കുന്നത്. മലയാളത്തിൽ നായൻകാരുടെ ഇടയിൽ മോഹൻലാലിനെപോലെയാണ് നായികമാരുടെ ഇടയിൽ ഉർവശി എന്ന് ആരാധകർ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ലേഡി മോഹൻലാൽ എന്ന വിളിപ്പേരും താരത്തിന് ആരാധകർ ചാർത്തി കൊടുത്തു.
താരത്തിന് പുതിയതായി ആരാധകർ ചാർത്തിക്കൊടുത്ത ഈ വിശേഷണത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സത്യൻ അന്തിക്കാട് പ്രതികരിച്ചത്. ലേഡി മോഹൻലാൽ എന്ന വിശേഷണം തീർത്തും തെറ്റാണെന്നും ഇത് ഉർവശിയെ പോലെയൊരു നടിയെ അപമാനിക്കുന്നതിനു തുല്യമാണെന്നുമാണ് സത്യൻ അന്തിക്കാട് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
ഉർവശിയെ ലേഡി മോഹൻലാൽ എന്ന് വിശേഷിപ്പിക്കേണ്ട ആവശ്യമില്ല. അവർക്ക് അവരുടേതായ  അഭിനയ ശൈലിയുണ്ട്. ഉർവശിയെ ലേഡി മോഹൻലാൽ എന്ന് വിളിച്ചത് പോലെ മോഹൻലാലിനെ നമ്മൾ ആൺ ഉർവശി എന്ന് വിളിക്കുമോ?  ഇവർക്ക് രണ്ടു പേർക്കും അവരവരുടേതായ വ്യക്തിത്വങ്ങൾ ഉണ്ട്. ആ വ്യക്തിത്വങ്ങൾ ആണ് അവർ പ്രകടിപ്പിക്കുന്നത്. മോഹൻലാലിനെ പോലെ സ്വാഭാവികവും അനായാസവുമായി അഭിനയിക്കുന്ന ഒരു നടിയാണ് ഉർവശി എന്നത് വളരെ ശരിയായ ഒരു കാര്യം ആണ്. അത് പോലെ തന്നെ ഇവര് രണ്ടുപേരും ഒരേ ആത്മാർഥതയോടെയും അർപ്പണബോധത്തോടെയുമാണ് ഇവർക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും. അർപ്പണബോധത്തിന്റെ കാര്യത്തിൽ ഉർവശിയെ കടത്തിവെട്ടുന്ന മറ്റ് നടിമാർ കുറവാണ്. മോഹൻലാലും ഉർവശിയും ഏകദേശം ഒരേ രീതിയിൽ ആണ് സിനിമയെ സമീപിക്കുന്നത് എന്നത് ശരിയായ കാര്യമാണ്. പക്ഷെ ലേഡി മോഹൻലാൽ എന്ന വിളിപ്പേര് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.