കർഷകരെ ഒരിക്കലും റമ്പൂട്ടാൻ ഭയം ബാധിക്കരുതെന്ന് അപേക്ഷയുമായി നടൻ കൃഷ്‌ണകുമാർ

krishnakumar.new
krishnakumar.new

കോഴിക്കോട് നിപ്പ വൈറസിന് കാരണമായത് റമ്പൂട്ടാനാണെന്ന് റിപ്പോർട്ട് വന്നതോട്  കൂടി റമ്പൂട്ടാനോടുള്ള ഭയം കർഷകരെ ഒരു രീതിയിലും ബാധിക്കരുതെന്ന് അപേക്ഷയുമായി മലയാളത്തിന്റെ പ്രിയ നടൻ കൃഷ്ണകുമാർ. ഇതിന് വളരെ ശാശ്വത പരിഹാരം എന്തെന്നാൽ വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക എന്നത് മാത്രമാണ്.അതെ പോലെ ആരോഗ്യത്തിന് ഏറ്റവും ഗുണകരമാണ് പഴവർഗ്ഗങ്ങൽ കഴിക്കുന്നത്. എല്ലാവരും തന്നെ വളരെ ശ്രദ്ധയോടെ കൂടി സൂക്ഷിക്കണമെന്നും ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കവേ താരം വ്യക്തമാക്കി.

krishnakumar..
krishnakumar..

അതെ പോലെ തന്നെ താരത്തിന്റെ റമ്പൂട്ടാൻ കൃഷി ഈ കഴിഞ്ഞ  ലോക്ക് ഡൗൺ സമയത്താണ് കൂടുതൽ ശ്രദ്ധ നേടുന്നത്. അതെ പോലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ കൃഷ്‌ണകുമാറിന്റെ സ്വന്തം യൂട്യൂബ് ചാനലിലും മകളും ആരാധകരുടെ പ്രിയ യുവ നടിയുമായ അഹാനയുടെ യൂട്യൂബ് ചാനലിലും റമ്പൂട്ടാൻ  കൃഷിയെ കുറിച്ച് വളരെ വേറിട്ട വിവരണം നടത്തിയിരുന്നു. അങ്ങനെയാണ് കൃഷ്ണ കുമാറിന്റെ ഭവനത്തിലെ റമ്പൂട്ടാൻ   കൃഷി പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ahaana krishna2
ahaana krishna2

കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക്……

കുറെ പേർ ഒരു ഇന്നോവ കാറിടിച്ച്‌  മരിച്ചുവെന്ന് കരുതി നമ്മള്‍ നാളെ മുതൽ  ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാന്‍ സാധിക്കുമോ. ഞങ്ങളുടെ ഇവിടെ റമ്പൂട്ടാൻ സീസണ്‍ കഴിഞ്ഞു. ഇന്ന് റമ്പൂട്ടാൻ കഴിഞ്ഞാല്‍ നാളെ പേരക്കയുടെ കാലം വരും പിന്നെ സപ്പോട്ടയുടെ കാലം വരും.കുറച്ച്‌ നാളത്തേക്ക് നമ്മള്‍ സൂക്ഷിക്കുക എന്നത് മാത്രമെ ചെയ്യാന്‍ കഴിയു. ഒരു പഴം വവ്വാല് കടിച്ചതാണെന്ന് കണ്ടാല്‍ കളയുക. നമ്മള്‍ എല്ലാവരും തന്നെ ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കുന്നവരാണ്. അത് കഴിക്കുക തന്നെ വേണം. ഏത് പഴവര്‍ഗ്ഗമാണെങ്കിലും വവ്വാലോ മറ്റ് ജീവികളോ കടിച്ചതാണെങ്കില്‍ നമ്മള്‍ ഉപയോഗിക്കാതിരിക്കുക. പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്. ഒപ്പം കര്‍ഷകര്‍ എന്നൊരു വലിയ വിഭാഗമുണ്ട് വില്‍ക്കുന്നവരുണ്ട്. അവരെയൊന്നും ബാധിക്കരുത്. അതുകൊണ്ട് ധൈര്യമായിതന്നെ എല്ലാ പഴങ്ങളും കഴിക്കണമെന്ന് കൃഷ്ണ കുമാർ പറയുന്നു…..