പ്രേക്ഷകരെ ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ പ്രത്യേക വൈഭവമുണ്ട് പൊന്നമ്മ ബാബുവിന്. നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് താരം. പ്രണയവിവാഹമായിരുന്നു തന്റേത്. നാടകത്തിലൂടെ പരിചയപ്പെട്ടതാണ് ബാബുവിനെ. ഇഷ്ടമാണെന്ന് നേരില്‍ വന്ന് പറയുകയായിരുന്നു. ഇപ്പോൾ തന്റേത് ഒരു ബാല വിവാഹം ആണെന്ന് പറയുകയാണ് താരം. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ നാടകത്തില്‍ അഭിനയിച്ച് തുടങ്ങി. ആദ്യ നാടകം കഴിഞ്ഞതിന് പിന്നാലെ താനൊരു കുടുംബിനിയായി മാറുകയായിരുന്നു എന്നാണ് പൊന്നമ്മ പറയുന്നത്. പൊന്നമ്മയുടെ വാക്കുകൾ ഇങ്ങനെ, ‘പാല സെന്റ് മേരീസ് സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഏറ്റുമാനൂര്‍ സുരഭിലയുടെ മാളം എന്ന നാടകത്തില്‍ ആദ്യമായി അഭിനയിക്കുന്നത്.
മുട്ടു പാവാടയിട്ട് നക്കുന്ന കാലം. രാത്രി നാടകം കഴിഞ്ഞ് സ്കൂളിലെ ഡെസ്കില്‍ കിടന്നുറങ്ങിയത് വീട്ടില്‍ ജീവിക്കാന്‍ മാര്‍ഗമില്ലാത്തത് കൊണ്ടാണെന്നാണ് നടി പറയുന്നത്. ആദ്യ നാടകം കഴിഞ്ഞപ്പോള്‍ തന്നെ ട്രൂപ്പിലെ മാനേജര്‍ ബാബു ചേട്ടന് എന്നെ വിവാഹം കഴിച്ചു. അന്നതൊരു ബാലവിവാഹമായിരുന്നു. പിന്നീട് പതിനെട്ട് വര്‍ഷം നാടകത്തില്‍ അഭിനയിച്ചില്ല. പിന്നീട് മക്കൾ വളർന്നു തുടങ്ങിയപ്പോൾ ആണ് ഞാൻ വീണ്ടും അഭിനയത്തിലേക്ക് ചുവടു വെച്ചത് എന്നാണ് താരം വ്യക്തമാക്കുന്നത്.1996 ല്‍ ദിലീപ് നായകനായി എത്തിയ പടനായകന് ആയിരുന്നു പൊന്നമ്മയുടെ ആദ്യ ചിത്രം. നാടക രംഗത്ത് നിന്നാണ് പൊന്നമ്മ മലയാള സിനിമയിലേക്ക് എത്തുന്നത്.
പിന്നീട് ഇങ്ങോട്ട് 20 വര്‍ഷങ്ങളോളമായി പൊന്നമ്മ മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അഭിനയിച്ചു വരുന്നു. ഇപ്പോൾ വലിയൊരു ഇടവേളയ്ക്ക് ശേഷം പൊന്നമ്മ ബാബു സീരിയലിൽ മടങ്ങി എത്തിയിരിക്കുകയാണ്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഷാനവാസ്, മേഘ്ന എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. പരമ്പരയിൽ ഷാനവാസ് അവതരിപ്പിക്കുന്ന ഡികെ എന്ന കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് പൊന്നമ്മ ബാബു എത്തുന്നത്.