
ഈസ്റ്റ് കോസ്റ്റിന്റെ നിനക്കായ് എന്ന ആൽബത്തിലൂടെ ശ്രദ്ധ നേടിയ അഭിനേതാവാണ് നടൻ രാജീവ് പരമേശ്വരൻ.ഇതിലെ മനോഹരമായ ഗാനം തൊണ്ണൂറുകളില്‍ ജനിച്ചവർക്ക് ഒരു ഹരം തന്നെയായിരുന്നു.ഈ ആൽബം പുറത്തിറങ്ങിയിട്ട് കുറെ വർഷങ്ങലായി എങ്കിലും ഈ വീഡിയോയിലെ നായകൻ ഇപ്പോഴും ചുള്ളൻ പയ്യൻ തന്നെയാണ്.ഈ ഒരേ ഒരു അൽബത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു.അതെ പോലെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും രാജീവ് ഇപ്പോൾ സീരിയലുകളിൽ വളരെ സജീവമാണ്. അതെ പോലെ തന്നെ മലയാളികളുടെ പ്രിയ നടൻ ദിലീപ് കേന്ദ്ര കഥാപാത്രമായിയെത്തിയ പാപ്പി അപ്പച്ചനിലെ തകർപ്പൻ വില്ലൻ കഥാപാത്രമായി അഭിനയിച്ചതിന് ശേഷം താരത്തിനെ സിനിമാ ലോകത്ത് പിന്നെ കണ്ടില്ല.അതിന്റെ പ്രധാന കാരണവും താരം തന്നെ പറയുന്നുണ്ട്.

ഒരു സിനിമ ചെയ്യണമെന്ന് ഒരു പാട് ആഗ്രഹിക്കുന്നുണ്ട് പക്ഷെ എന്നാൽ ആരും തന്നെ കഥാപാത്രങ്ങൾക്ക് വേണ്ടി തന്നെ സമീപിക്കുന്നില്ലയെന്ന് രാജീവ് വ്യക്തമാക്കുന്നു.ആ കാരണം ഒക്കെ കൊണ്ട് തന്നെയാണ് സീരിയലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.എല്ലാം ഉണ്ട് പക്ഷെ എന്നാൽ ഭാഗ്യം തുണക്കാത്തത് കൊണ്ട് തന്നെ സിനിമാ ലോകത്ത് എത്തിപ്പെടാൻ മിക്കവർക്കും കഴിയുന്നില്ലെന്ന് താരം പറയുന്നു.സീരിയലിലെ കഥാപാത്രങ്ങളൊട് വളരെയധികം ഇഷ്ട്ടം തോന്നാറുണ്ട്.കുടുംബ പ്രേക്ഷകർ എന്നും തങ്ങളുടെ കഥാപാത്രങ്ങളെ ഒരേ മനസോടെയാണ് സ്വീകരിക്കുന്നതെന്നും അതൊക്കെ കൊണ്ട് തന്നെ മനസ്സിൽ വളരെ സന്തോഷം തോന്നാറുണ്ടെന്നും രാജീവ് വ്യക്തമാക്കുന്നു.അതെ പോലെ വില്ലൻ കഥാപാത്രങ്ങൾ ചെയ്തതിന് ശേഷം പ്രേക്ഷകർ എവിടെ വെച്ച് കണ്ടാലും ദേഷ്യം പ്രകടിപ്പിക്കാറുണ്ട്.രാജീവ് എടുത്തു പറയുന്ന ഒരു കാര്യം എന്തെന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ് ഒന്നിനുമല്ലാതെ എന്ന ഗാനമെന്നാണ് രാജീവ് പറയുന്നത്.സീരിയലിലെ വിവാഹ സീനുകൾ നീണ്ടു പോകുമ്പോൾ ആരാധകർ നേരിട്ട് കാണുമ്പോൾ ദേഷ്യപ്പെടുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്ന് രാജീവ് പറയുന്നു.

നിലവിൽ ഇപ്പോൾ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബപ്രേഷകരുടെ പ്രിയ പരമ്പര സാന്ത്വനത്തിലൂടെ ശ്രദ്ധ നേടുകയാണ് താരം.ഈ സീരിയയിൽ വളരെ പക്വതയാര്‍ന്ന ബാലേട്ടൻ എന്ന കഥാപാത്രമായിയാണ് താരം അഭിനയിക്കുന്നത്. വളരെ പ്രധാനമായും ബാലേട്ടൻ എന്ന കഥാപാത്രമായി അഭിനയിക്കുവാൻ വേണ്ടി പ്രമുഖ നിർമ്മാതാവ് രഞ്ജിത്തും ഭാര്യ ചിപ്പിയും തന്നെ സമീപിച്ച പ്പോൾ വളരെ വലിയ ആശങ്ക നിലനിന്നിരുന്നതായി രാജീവ് പറയുന്നു.ഈ ആശങ്കയെ അപ്പോൾ തന്നെ അവരോട് പറഞ്ഞിരുന്നു.ഈ കഥാപാത്രത്തിന് വേണ്ടി മറ്റു അഭിനേതാക്കളുടെ പേരുകൾ താൻ നിർദ്ദേശിച്ചതായി താരം പറയുന്നു.അതെ പോലെ തന്നെ വളരെ പ്രധാനമായും ബാലേട്ടൻ എന്ന കഥാപാത്രം വളരെയധികം പൂർണതയിൽ എത്തിക്കുവാൻ പൂർണമായും ശ്രമിച്ചിട്ടുന്നെന്നും അത് വളരെ വലിയ വിജയമായിയെന്ന് പ്രേഷകരുടെ സന്തോഷ നിറഞ്ഞ പ്രതികരണത്തിൽ നിന്നും മനസ്സിലാകുമെന്ന് രാജീവ് പറയുന്നു.











