
പ്രേമം എന്ന മലയാള ചലച്ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരമാണ് മഡോണ സെബാസ്റ്റിയൻ. പ്രേമത്തിന് ശേഷം നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ മഡോണയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മഡോണ തന്റെ സാന്നിദ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്.
ഇന്നിപ്പോൾ അത്തരത്തിൽ താരത്തിന്റെ പുതിയ മേക്കോവർ ലുക്കാണ് വൈറൽ ആയിരിയ്ക്കുന്നത്. പീച്ച് നിറത്തിലുള്ള ഗൗൺ ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. നീളൻ മുടി കേൾ ചെയ്തുമിട്ടിരിയ്ക്കുന്നത് മഡോണയുടെ ഭംഗി കൂട്ടുകയാണ് ചെയ്തിരിയ്ക്കുന്നത്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് താരത്തിന്റെ ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്.
ഇനിയും ഇത്തരത്തിലുള്ള ചിത്രങ്ങളുമായി എത്തണമെന്നാണ് ആരാധകർ പറയുന്നത്. ഒപ്പം തന്നെ ഇനി അടുത്ത ചിത്രത്തെ കുറിച്ചും ആരാധകർ ചോദിയ്ക്കുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ മഡോണയുടെ പല അഭിമുഖങ്ങളും വൈറൽ ആയി മാറാറുണ്ട്. പലപ്പോഴും ട്രോളർമാരുടെ മുഖ്യ ഇരയായും താരം മാറിയിട്ടുണ്ട്.











