
ബോളിവുഡിന്റെ പ്രമുഖ നടി ശിൽപാ ഷെട്ടിയും ഭർത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്രയും ചേർന്ന് കൊണ്ട് ഇപ്പോളിതാ ഷെര്‍ലിന്‍ ചോപ്രക്കെതിരെ മാനനഷ്ടത്തിന്റെ കേസ് കൊടുത്തിരിക്കുകയാണ്. അതെ പോലെ തന്നെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗിക പീഡന ആരോപണമുന്നയിച്ച് കൊണ്ടാണ് ഷെര്‍ലിന്‍ ചോപ്രക്കെതിരെ അൻപത് കോടിയുടെ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.ശിൽപാ ഷെട്ടി മാനസികമായി ഷെർലിൻ പീഡിപ്പിച്ചുവെന്നും ആരോപിച്ച് കൊണ്ട് ഷെർലിൻ ചോപ്രക്കെതിരെ ഈ കഴിഞ്ഞ ദിവസം മുബൈ പോലീസിൽ പരാതി നൽകിയിരുന്നു.അതെ പോലെ തന്നെ കൊടുത്ത പരാതിയുടെ വിവരങ്ങൾ മാധ്യമ പ്രവർത്തകാരോട് തുറന്ന് പറയുകയും ചെയ്തിരുന്നു.

ഷെർലിൻ ചോപ്രക്കെതിരെ താരം പരാതി നൽകിയത് മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി തന്നെയാണ്.അതെ പോലെ ഷെർലിൻ ചോപ്ര വ്യക്തമാക്കുന്നത് എന്തെന്നാൽ 2019 മാർച്ച് 27-ന് രാത്രി വൈകി രാജ് കുന്ദ്ര വീട്ടിലെത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്.ഇതിനെ കുറിച്ച് ഈ വർഷം ഏപ്രിലിൽ പോലീസിൽ പരാതി നൽകിയെങ്കിലും രാജ് കുന്ദ്രയുടെ ശക്തമായ ഭീഷണിയെ തുടർന്ന് ഈ കേസ് പിൻവലിക്കുകയായിരുന്നെും ഈ പരാതിയിൽ തന്നെ ഇപ്പോൾ ഉറച്ച് നിൽക്കുന്നതായി ഷെർലിൻ ചോപ്ര പറഞ്ഞിരുന്നു.

പക്ഷെ എന്നാൽ രാജിനെതിരേ ഇതിന് മുൻപ് ഉന്നയിച്ച ലൈംഗികാരോപണം വെറും വ്യാജമാണെന്ന് ഷെർലിൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ശിൽപാ ഷെട്ടി വ്യക്തമാക്കിയിരുന്നു.അതെ പോലെ തന്നെ രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്രക്കേസിൽ മുംബൈ പോലീസ് ഇതിന് മുൻപ് ഷെർലിന്റെ മൊഴിയെടുത്തിരുന്നു.ഷെർലിൻ ചോപ്രയുടെ മൊഴിയിൽ വ്യക്തമാക്കുന്നത് എന്തെന്നാൽ ഏറ്റവും പുതിയ സംരംഭത്തിനുവേണ്ടി ചിത്രങ്ങളിൽ അഭിനയിക്കണമെന്ന് രാജ് കുന്ദ്ര പല പ്രാവിശ്യം അവശ്യപ്പെട്ടുവെന്നാണ്.

ചിത്രത്തിന്റെ ഉള്ളടക്കം വളരെ എരിവുള്ളതാണെന്നും അത് കൊണ്ട് തന്നെ അവയെല്ലാം വക വെക്കാതെ തന്നെ അഭിനയിക്കണമെന്നാണ് നിർദ്ദേശം നൽകിയിരുന്നത്.ഈ കാരണം കൊണ്ടും പ്രതിഫലത്തിന്റെ കാര്യത്തിലും ഒരു ശക്തമായ ധാരണയിൽ എത്താത്തത് കൊണ്ടാണ് കുന്ദ്രയുടെ സംരംഭത്തിൽ അഭിനയിക്കാതിരുന്നതെന്ന് ഷെർലിൻ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.അതെ പോലെ ഈ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത രാജ് കുന്ദ്ര രണ്ട് മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്.











