അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ സിനിമയാണ് പുഷ്പ. സുകുമാര്‍ ഒരുക്കിയ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്ത അക്കിനെനി ആദ്യമായി ഐറ്റം ഡാന്‍സ് ചെയ്തു എന്നതായിരുന്നു. സാമന്ത തകര്‍പ്പന്‍ നൃത്തം ചെയ്ത ‘ഊ സൊല്രിയ ഓ ഓ സൊല്രിയ’ എന്ന വരികളില്‍ ആരംഭിക്കുന്ന ഐറ്റം ഗാനത്തിന്റെ, പുറത്തിറങ്ങിയ വീഡിയോ ഇതിനകം തന്നെ വന്‍ ഹിറ്റാണ്. എന്നാല്‍, ഗാനം ഹിറ്റായതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്കും തിരി കൊളുത്തിയിരിക്കുകയാണ്. തമിഴ്നാട്ടിലെ അസോസിയേഷന് ഫോര്‍ മെന്‍സ് പ്രൊട്ടക്ഷന്‍ എന്ന സംഘടനയാണ് ഗാന രംഗത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സാമന്തയുടെ ഈ ഗാനരംഗങ്ങള്‍ പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരെ തരംതാഴ്ത്തുകയും ചെയ്യുന്നതാണെന്നും ഇത് നിരോധിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.
നിരോധനം നടപ്പാക്കിയില്ലെങ്കില്‍ സാമന്തയ്ക്കും പുഷ്പയുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
‘പുഷ്പ’ ഡിസംബര്‍ 17 ന് ലോകമെമ്പാടും തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പ്രൊമോഷന് പരിപാടികള്‍ക്കായി അല്ലു അര്‍ജുന്റെ നേതൃത്വത്തിലുള്ള പുഷ്പയുടെ ടീം ഇന്ന് (ഡിസംബര്‍ 14) ചെന്നൈയിലുണ്ട്.