അവരുടെ നിര്‍ബന്ധത്തിന് ഞാന്‍ ഒടുവില്‍ വഴങ്ങി, തുറന്ന് പറഞ്ഞ് സലിംകുമാര്‍

Salim Kumar
Salim Kumar

നിരവധി കോമഡി വേഷങ്ങളിലൂടെയാണ് സലിംകുമാര്‍ പ്രേക്ഷകരുടെ പ്രിയനടനായി മാറിയത്. എന്നാല്‍ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ സലിംകുമാര്‍ സീരിയസ് വേഷം ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു. താന്‍ എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിയതെന്ന കഥ തുറന്ന് പറയുകയാണ് ഇപ്പോള്‍.

സലിം കുമാറിന്റെ വാക്കുകള്‍,

ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു സലീം കുമാര്‍ അച്ഛനുറങ്ങാത്ത വീടിന്റെ കഥ കേള്‍ക്കുന്നത്. കഥ കേട്ടതിനു ശേഷം അദ്ദേഹം സംവിധായകനായ ലാല്‍ ജോസിനോടും തിരക്കഥാകൃത്തായ ബാബു ജനാര്‍ദനനോടും ചോദിച്ചത് മറ്റേതെങ്കിലും നല്ല നടന്മാരെക്കൊണ്ടു ഈ വേഷം ചെയ്യിക്കാമായിരുന്നില്ലേ എന്നായിരുന്നു.
എന്നാല്‍ എന്റെ ആ ആവശ്യം അവര്‍ ചെവിക്കൊണ്ടില്ലന്നു മാത്രമല്ല ഞാന്‍ അഭിനയിക്കുന്നില്ല എങ്കില്‍ അവര്‍ ഈ ചിത്രം ചെയ്യുന്നില്ല എന്ന പ്രഖ്യാപനവും നടത്തി. അങ്ങനെ ഒടുവില്‍ അവരുടെ നിര്‍ബന്ധത്തിന് മുന്നില്‍ ഞാന്‍ കീഴടങ്ങുക ആയിരുന്നു.